About Us


വയനാടൻ മലനിരകൾക്കും പശ്ചിമഘട്ട ഹരിതാഭയ്ക്കും താഴ് വാരമാണ് താമരശേരി . വൈദേശികാക്രമത്തിനെതിരെ പോരാടിയ വീരപഴശിയുടെ പടഹധ്വനികൾക്കൊപ്പം ടിപ്പുവിന്റെ പടയോട്ട കാഹളത്തിനും വേദിയായ മത സൗഹാർദ്ദ മണ്ണ്. കാട്ടുമൃഗങ്ങളോടും മലമ്പനിയോടും പടവെട്ടി മണ്ണിൽ പൊന്നുവിളയിച്ച കുടിയേറ്റ കർഷകരുടെ വിജയഗാഥയ്ക്കും പിന്തുണയേകിയ നാട് . കൊടുവള്ളി നിയോജകമണ്ഡലത്തിന്‍റെ  വാര്‍ത്താ വിശേഷങ്ങളിലേക്ക് നമ്മള്‍ ഒരു ജാലകം തുറക്കുകയാണ് 

താമരശ്ശേരി ന്യൂസ്. ഇന്‍. www.thamarasserynews.in

ലോകം ഒരു ഗ്രാമമായപ്പോള്‍ നാട്ടിടവഴിയും നന്മയുടെ പച്ചപ്പും നമുക്ക് അന്യമായി. മണ്ണിനെയും ഉറ്റവരെയും അകന്നു കഴിയുന്നവര്‍ക്കൊപ്പം പുതിയ കാലത്തിന്റെ തിരക്കില്‍ സ്വന്തം നാട്ടില്‍പോലും പ്രവാസം അനുഭവിക്കുന്നവര്‍ക്കായി ഞങ്ങള്‍ സമര്‍പ്പിക്കുന്നു

താമരശ്ശേരി ന്യൂസ്. ഇന്‍. www.thamarasserynews.in

നാടിന്റെ നന്മകള്‍ക്കും മുന്നേറ്റത്തിനും ഓരോ സ്പന്ദനങ്ങള്‍ക്കും നേര്‍ക്ക്‌ വെച്ച കണ്ണാടിയായിരിക്കും ഈ വാര്‍ത്താജാലകം.വാര്‍ത്തകള്‍ക്കും വിശേഷങ്ങള്‍ക്കുമൊപ്പം നാം അറിയേണ്ടതും എന്നാല്‍ അറിയാതെ പോകുന്നതുമായ എല്ലാ സര്‍ക്കാര്‍ അറിയിപ്പുകളും വിവരങ്ങളും നിങ്ങളുടെ വിരല്‍ത്തുമ്പിലെത്തുമെന്ന് ഞങ്ങള്‍ ഉറപ്പു നല്‍കുന്നു.

നാട്ടിന്‍പുറക്കാഴ്ചകള്‍ വ്യക്തിത്വങ്ങള്‍ സംഭവങ്ങള്‍ എല്ലാം ഈ വാര്‍ത്താജാലകത്തിലൂടെ തെളിയുന്ന നിറക്കാഴ്ച്ചകളാകും. ആഘോഷങ്ങളും ആഹ്ലാദങ്ങളും പങ്കുവെയ്ക്കാന്‍ ഞങ്ങളും ഉണ്ടാവും. എല്ലാ അതിര്‍വരമ്പുകള്‍ക്കുമപ്പുറം നാട്ടുനന്മയ്ക്കും മാനവികതയ്ക്കുമായി നിങ്ങളുടെ ശബ്ദമാവാനും ഇടപെടാനും ഞങ്ങള്‍ മുന്നിലുണ്ടാവും.

അതിനൂതന സാങ്കേതികതയുടെ സാധ്യതയും മാധ്യമ സമൂഹത്തിന്റെ പിന്തുണയും കൈമുതലാക്കിയാണ് ലോകമെങ്ങുമുള്ള നമ്മുടെ നാട്ടുകാര്‍ക്കിടയിലേക്ക് ഞങ്ങള്‍ എത്തുന്നത്‌.

കാര്‍ഷിക പുരോഗതിക്കൊപ്പം കല, സാംസ്കാരിക വിദ്യാഭ്യാസ മേഖലയിലും നെഞ്ചേറ്റുകയാണ് പുതുതാലൂക്ക് ആസ്ഥാനം കൂടിയായ താമരശേരി. അധ്വാനത്തിന്റെ വിയർപ്പിനൊപ്പം നിശ്ചയദാർഢ്യത്തിന്റെ വിശ്വാസ്യതയുടെ മതസൗഹാർദ്ദത്തിന് കേളികൊട്ടുണരുന്ന കേന്ദ്രം. താമരശേരിയുടെയും പരിസര പ്രദേശങ്ങളിലേയും സ്പന്ദനങ്ങൾ ഓരോ നിമിഷവും ജനങ്ങളിലെത്തിക്കാൻ താമരശേരി ന്യൂസ് വരുകയാണ്. നാടിന്റെ പുരോഗതിയ്ക്ക് നാന്ദി കുറിയ്ക്കാൻ നന്മയുടെ വഴികാട്ടിയാകാൻ ഞങ്ങളുണ്ടാകും.
ഗൃഹാതുരതയുടെ വിശേഷങ്ങളുമായി ഞങ്ങള്‍ വരുമ്പോള്‍ നിങ്ങള്‍ ഹൃദയത്തില്‍ ഏറ്റുവാങ്ങുമെന്ന പ്രതീക്ഷയോടെ ഹൃദ്യാഭിവാദങ്ങളോടെ

 

– ടീം താമരശേരി ന്യൂസ്. ഇന്‍
www.thamarasserynews.in