keralam

പ്രതിശ്രുത വരന്‍ വാഹനാപകടത്തില്‍ മരിച്ചു.

ചേര്‍ത്തല : പ്രതിശ്രുത വരന്‍ വാഹനാപകടത്തില്‍ മരിച്ചു. മായിത്തറ കുറുപ്പം വീട്ടില്‍ രവീന്ദ്രന്റെ മകന്‍ നവീന്‍ (27) ആണ് ദേശീയപാതയില്‍ ചേര്‍ത്തല തങ്കിക്കവലയില്‍ ഇന്ന് രാവിലെ ഉണ്ടായ അപകടത്തില്‍ മരിച്ചത്. നവീന്‍ സഞ്ചരിച്ച ബൈക്കിനു മുന്നിലൂടെ പോയ മിനിലോറി പെട്ടെന്ന് ബ്രേക്ക് ചെയ്തതിനെത്തുടര്‍ന്ന് നവീന്‍ സഞ്ചരിച്ച ബൈക്ക് ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ നവീനെ ചേര്‍ത്തല ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഫെബ്രുവരി രണ്ടിന് നവീന്റെ വിവാഹം നിശ്ചയിച്ചിരുന്നതാണ്. എറണാകുളം ക്രൗണ്‍...

Read More »

തിരുവനന്തപുരത്തെ നവവധുവിന്റെ മരണം ആത്മഹത്യയാകാമെന്നാണ് പ്രാഥമിക നിഗമനം

തിരുവനന്തപുരം : തിരുവനന്തപുരം കല്ലമ്പലം നവവധുവിന്റെ മരണം ആത്മഹത്യയാകാമെന്നാണ് പ്രാഥമിക നിഗമനം. പിടിവലിയുടെയും ബാലപ്രയോഗത്തിന്റെയും ലക്ഷണങ്ങൾ മൃതദേഹത്തില്‍ ഇല്ലെന്ന് പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ടില്‍ വ്യക്തമായി. കഴുത്തിലെ ആഴത്തിലുണ്ടായ മുറിവാണ് മരണകാരണം എന്നാണ് റിപ്പോർട്ടില്‍ പറയുന്നത്. ഭർത്താവിനെ പൊലീസ് കസ്റ്റഡിയിൽ നിന്നുവിട്ടയച്ചു. കല്ലമ്പനം മുത്താന സുനിതഭവനിൽ ആതിരയെ (24) ഇന്നലെയാണ് കുളിമുറിയിൽ കഴുത്തറുത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. യുവതിയുടെ മരണത്തിൽ സംശയം പ്രകടിപ്പിച്ച് ഭർത്താവിന്റ...

Read More »

സംസ്ഥാനത്ത് ഇന്ന് 5403 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ

സംസ്ഥാനത്ത് ഇന്ന് 5403 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 417 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. എറണാകുളം 945, കോഴിക്കോട് 706, കോട്ടയം 507, മലപ്പുറം 469, പത്തനംതിട്ട 442, കൊല്ലം 437, തൃശൂര്‍ 406, തിരുവനന്തപുരം 278, ആലപ്പുഴ 352, പാലക്കാട് 212, വയനാട് 224, കണ്ണൂര്‍ 163, ഇടുക്കി 176, കാസര്‍ഗോഡ് 86 എന്നിങ്ങനേയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. 53 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. പത്തനംതിട്ട 11, എറണാകുളം 9, തൃശൂര്‍ 7, തിരുവനന്തപുരം, പാലക്കാട് […]

Read More »

സംസ്ഥാനത്ത് ഇന്ന് 5011 പേര്‍ കോവിഡ് മുക്തരായി

സംസ്ഥാനത്ത് ഇന്ന് രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 5011 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 361, കൊല്ലം 173, പത്തനംതിട്ട 256, ആലപ്പുഴ 442, കോട്ടയം 586, ഇടുക്കി 301, എറണാകുളം 846, തൃശൂര്‍ 367, പാലക്കാട് 218, മലപ്പുറം 456, കോഴിക്കോട് 561, വയനാട് 180, കണ്ണൂര്‍ 207, കാസര്‍ഗോഡ് 57 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 68,416 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 7,70,768 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി […]

Read More »

സംസ്ഥാനത്ത് ഇന്ന് 2 പുതിയ ഹോട്ട് സ്‌പോട്ടുകള്‍ കൂടി

സംസ്ഥാനത്ത് ഇന്ന് 2 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. വയനാട് ജില്ലയിലെ തവിഞ്ഞാല്‍ (കണ്ടെന്‍മെന്റ് സോണ്‍ സബ് വാര്‍ഡ് 5, 19), കോട്ടയം ജില്ലയിലെ മുണ്ടക്കയം (6) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍. ഇന്ന് 9 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കി. ഇതോടെ നിലവില്‍ ആകെ 412 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

Read More »

സംസ്ഥാനത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ പരിശോധിച്ചത് 64,908 സാമ്പിളുകള്‍

സംസ്ഥാനത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 64,908 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.18 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 88,16,427 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.

Read More »

സംസ്ഥാനത്ത് ഇന്ന് 5960 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

സംസ്ഥാനത്ത് ഇന്ന് 5960 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1046, കോഴിക്കോട് 722, കോട്ടയം 552, മലപ്പുറം 489, പത്തനംതിട്ട 487, കൊല്ലം 445, തൃശൂര്‍ 421, തിരുവനന്തപുരം 377, ആലപ്പുഴ 355, പാലക്കാട് 348, വയനാട് 238, കണ്ണൂര്‍ 207, ഇടുക്കി 181, കാസര്‍ഗോഡ് 92 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. യു.കെ.യില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചിട്ടില്ല. അടുത്തിടെ യു.കെ.യില്‍ നിന്നും വന്ന 56 […]

Read More »

ബെവ്ക്യൂ ആപ്പ് ഒഴിവാക്കി

മദ്യം വാങ്ങാനുള്ള ടോക്കൺ നൽകുന്ന ബെവ്ക്യൂ ആപ് ഒഴിവാക്കി. ടോക്കണില്ലാതെ മദ്യം നൽകാമെന്ന് ചൂണ്ടികാട്ടി സർക്കാർ ഉത്തരവിറക്കി. കൊവിഡിനെ തുടർന്നുണ്ടായ ലോക്ക് ഡൗൺ സമയത്താണ് മദ്യം വാങ്ങാൻ ടോക്കൺ ഏർപ്പെടുത്തിയത്. ബാറുകൾ തുറന്നതോടെ മദ്യവിൽപന ബെവ്‌കോ, കൺസ്യൂമർഫെഡ് ഔട്ട്‌ലറ്റുകൾ വഴി മാത്രമാക്കിയിരുന്നു. ആപ്പ് പിൻവലിക്കണമെന്ന് ബെവ്‌കോ സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ആപ്പിൽ നിന്ന് ടോക്കൺ കൂട്ടത്തോടെ ബാറുകളിലേക്ക് പോയതോടെ ഔട്ട്‌ലെറ്റുകളിലെ വിൽപനയിൽ വൻ ഇടിവ് സംഭവിച്ചിരുന്നു. 2028 മേയ് 28 നാണ് ആപ്പ് നിലവിൽ...

Read More »

മരിച്ച് പത്ത് ദിവസം കഴിഞ്ഞിട്ടും പിഞ്ചു കുഞ്ഞിനെ ഉപേക്ഷിച്ചവരെപ്പറ്റി സൂചനയില്ല ; അന്വേഷണം പാതി വഴിയില്‍

കൊല്ലം : കല്ലുവാതുക്കലില്‍ കരിയില കൂനയില്‍ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ ചോരക്കുഞ്ഞ് മരിച്ച് പത്ത് ദിവസം കഴിഞ്ഞിട്ടും കുഞ്ഞിനെ ഉപേക്ഷിച്ചവരെ കുറിച്ച് സൂചനയില്ല. ശാസ്ത്രീയ അന്വേഷണത്തിന്‍റെ സാധ്യതകള്‍ പലത് പരീക്ഷിച്ചിട്ടും ക്രൂരത കാട്ടിയവരെ കണ്ടെത്താന്‍ പൊലീസിന് കഴിഞ്ഞിട്ടില്ല. പിഞ്ചു മൃതശരീരം കഴിഞ്ഞ പത്ത് ദിവസമായി പൊലീസ് സൂക്ഷിച്ചിരിക്കുകയാണ് ഊഴായിക്കോട്ടെ സുദര്‍ശനന്‍പിളളയുടെ കൊച്ചു വീടിനോട് ചേര്‍ന്ന പുരയിടത്തിലായിരുന്നു പത്തു ദിവസം മുമ്പ് കേരളം നടുക്കത്തോടെ കേട്ട ആ ദാരുണ സംഭവം അരങ്ങേറിയ...

Read More »

കെഎസ്ആർടിസി എംഡി ബിജു പ്രഭാകറിനെതിരെ വിമർശനവുമായി എളമരം കരീം എം.പി.

തിരുവനന്തപുരം : കെഎസ്ആർടിസി എംഡി ബിജു പ്രഭാകറിനെതിരെ വിമർശനവുമായി സിഐടിയു നേതാവ് എളമരം കരീം എം.പി. അഴിമതി നടന്നിട്ടുണ്ടെങ്കിൽ മാനേജ്‌മെന്റിന് നടപടിയെടുക്കാം. കെഎസ്ആർടിസിയിലെ സാമ്പത്തിക പ്രശ്‌നങ്ങൾക്ക് ഉത്തരവാദികൾ തൊഴിലാളികല്ല. സ്വന്തം കഴിവുകേടുകൾ തൊഴിലാളികൾക്ക് മേൽ കെട്ടിവയ്ക്കരുതെന്നും തൊഴിലാളി വിരുദ്ധ പ്രസ്താവന ബിജു പ്രഭാകർ പിൻവലിക്കണമെന്നും എളമരം കരീം പറഞ്ഞു. ബിജു പ്രഭാകറിന്റെ പരസ്യപ്രസ്താവന അനുചിതമാണ്. അത് അദ്ദേഹത്തിന്റെ സ്ഥാനത്തിന് ചേർന്നതല്ല. തങ്ങൽ ട്രേഡ് യൂണിയനുകൾ തൊഴിലാളികളുടേയോ ഉദ്യേ...

Read More »

More News in keralam