national

മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിന് കൊവിഡ്

മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിന് കൊവിഡ് സ്ഥിരീകരിച്ചു. അദ്ദേഹത്തെ ഡൽഹി എയിംസിൽ പ്രവേശിപ്പിച്ചു. പനി ബാധിച്ചതിനെ തുടർന്ന് ഇന്ന് വൈകീട്ടോടെയാണ് മൻമോഹൻ സിംഗിനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. മൻമോഹൻ സിംഗ് രണ്ട് ഡോസ് വാക്‌സിനും എടുത്തിരുന്നു. ആദ്യ ഡോസ് മാർച്ച് നാലിനും രണ്ടാം ഡോസ് ഏപ്രിൽ മൂന്നിനുമാണ് എടുത്തത്.

Read More »

ഡല്‍ഹിയില്‍ വീണ്ടും ലോക്ക് ഡൗണ്‍

ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ ആറ് ദിവസത്തേക്ക് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചു. ഇന്ന് രാത്രി പത്ത് മണിക്ക് ലോക്ക് ഡൗണ്‍ പ്രാബല്യത്തില്‍ വരുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍ വ്യക്തമാക്കി. അവശ്യ സര്‍വീസുകള്‍ക്ക് നിയന്ത്രണങ്ങളില്‍ ഇളവ് അനുവദിച്ചിട്ടുണ്ട്. അടുത്ത തിങ്കളാഴ്ച വൈകീട്ട് അഞ്ച് മണി വരെയാണ് ലോക്ക് ഡൗണ്‍. അതിഥി തൊഴിലാളികള്‍ നിലവിലുള്ള സ്ഥലങ്ങളില്‍ തന്നെ തുടരണം. അതിര്‍ത്തി പ്രദേശങ്ങളില്‍ ഗതാഗത നിരോധനം പ്രഖ്യാപിച്ചു. വിവാഹങ്ങള്‍ക്ക് 50 പേരെ അനുവദിക്കൂ. വിവാഹങ്ങള്‍ക്ക് പങ്കെടുക്കാന്‍ ഇ- പാസ് ...

Read More »

കോവിഡിന്റെ പിടിയില്‍ രാജ്യം ; 2.7 ലക്ഷം പേര്‍ക്ക് രോഗബാധ

രാജ്യത്ത് കൊവിഡ് പ്രതിസന്ധി അതിരൂക്ഷമാകുന്നു. തുടര്‍ച്ചയായി അഞ്ചാം ദിവസവും പ്രതിദിന കൊവിഡ് കേസുകളുടെ എണ്ണം രണ്ട് ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,73,810 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്താകെ ഇതുവരെ കൊവിഡ് ബാധിച്ചവരുടെ എണ്ണം 1,50,61,919 ആയി. കഴിഞ്ഞ ഒരു ദിവസത്തിനിടെ 1618 കൊവിഡ് മരണങ്ങളും ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്തു. 1,78,769 പേര്‍ക്കാണ് ഇതുവരെ കൊവിഡ് രോഗബാധമൂലം ഇന്ത്യയില്‍ ജീവന്‍ നഷ്ടമായത്. കൊവിഡ് പ്രതിസന്ധി കൂടുതല്‍ രൂക്ഷമാകുന്ന സാഹചര്യത്തില്‍ വിവിധ സംസ്ഥാനങ്ങള്‍ നിയ...

Read More »

കോവിഡ് വ്യാപനം ; യു. ജി. സി നെറ്റ് പരീക്ഷ മാറ്റിവെച്ചേക്കാം

ന്യൂഡൽഹി : മെയ്‌ 02 മുതൽ നടക്കാനിരുന്ന യു. ജി. സി നെറ്റ് പരീക്ഷ കോവിഡ് വ്യാപനത്തെ തുടർന്ന് മാറ്റിവെച്ചേക്കാൻ സാധ്യത. മെയ്‌ രണ്ടുമുതൽ 17 വരെ യു. ജി. സി നെറ്റ് പരീക്ഷ നടത്താൻ നാഷണൽ ടെസ്റ്റിങ് ഏജൻസി (എൻ. ടി. എ) തീരുമാനിച്ചിരുന്നു. ഏപ്രിൽ 15നകം അഡ്മിറ്റ്‌ കാർഡ് പ്രസിദ്ധികരിക്കാനായിരുന്നു തീരുമാനം. എന്നാൽ കോവിഡ് വ്യാപനം രൂക്ഷമായതോടെ പരീക്ഷാർഥികൾ പരീക്ഷ മാറ്റി വെക്കാൻ ആവശ്യപ്പെട്ട് കൊണ്ടിരിക്കുകയാണ്. വിദഗ്ദ്ധരുടെ അഭിപ്രായത്തിൽ നിലവിലെ സാഹചര്യമനുസരിച്ച് എട്ട് ലക്ഷത്തോളം […]

Read More »

കൊവിഡ് രോഗിക്ക് നേരെ പീഡന ശ്രമം ; ജീവനക്കാരന്‍ അറസ്റ്റില്‍

ഭോപ്പാൽ : മധ്യപ്രദേശിൽ കൊവിഡ് രോഗിക്ക് നേരെ പീഡന ശ്രമം. വാർഡ് ബോയ് ആണ് ബലാൽസംഗം ചെയ്യാൻ ശ്രമിച്ചത്. ഗ്വാളിയോറിൽ കൊവിഡ് ചികിത്സാ കേന്ദ്രമാക്കി മാറ്റിയ ഹോട്ടലിൽ ഇന്നലെ രാത്രിയാണ് സംഭവം നടന്നത്. പ്രതിയെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. ഓക്സിജൻ സഹായത്തോടെ ചികിത്സയിൽ കഴിഞ്ഞിരുന്ന 59കാരിയായ സ്ത്രീയെയാണ് പീഡിപ്പിക്കാൻ ശ്രമിച്ചത്. രാജ്യത്ത് കൊവിഡിന്‍റെ തീവ്ര വ്യാപനത്തിന‍ിടെയാണ് മധ്യപ്രദേശിലെ ഗ്വാളിയോറില്‍ കൊവിഡ് രോഗിക്ക് നേരെ ബലാത്സംഗശ്രമം നടന്നത്. കൊവിഡ് ചികിത്സ കേന്ദ്രമാക്കിമാറ്റിയ ഗ്വാളിയോറിലെ...

Read More »

ജെഇഇ മെയിൻ പരീക്ഷകൾ മാറ്റിവച്ചു

ജെഇഇ മെയിൻ പരീക്ഷകൾ മാറ്റിവച്ചു.ഏപ്രിൽ അവസാന വാരം നടത്താനിരുന്ന ജെഇഇ മെയിൻ പരീക്ഷകൾ മാറ്റിവച്ചു. 27,28,30 ദിവസങ്ങളിൽ നടത്താനിരുന്ന രണ്ടാം ഘട്ട പരീക്ഷകളാണ് മാറ്റിവച്ചത്. പുതുക്കിയ തീയതി പരീക്ഷയ്ക്ക് പതിനഞ്ച് ദിവസം മുൻപ് അറിയിക്കുമെന്ന് നാഷണൽ ടെസ്റ്റിംഗ് ഏജൻസി അറിയിച്ചു. കൊവിഡ് വ്യാപന പശ്ചാത്തലത്തിലാണ് പരീക്ഷകൾ മാറ്റിയത്.

Read More »

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 2.61 ലക്ഷം പേർക്ക് കൊവിഡ്

ന്യൂഡല്‍ഹി : ലോകത്തേറ്റവും വേഗതയിൽ കൊവിഡ് പടരുന്ന രാജ്യമായി ഇന്ത്യ. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 2.61 ലക്ഷം പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതാദ്യമായാണ് രാജ്യത്തെ രണ്ടരലക്ഷത്തിലേറെ പ്രതിദിന കേസുകൾ ഒരു ദിവസം റിപ്പോർട്ട് ചെയ്യുന്നത്. 2,61,500 പേർക്ക് ഇന്ന് രാവിലെ ഒൻപത് മണി വരെയുള്ള 24 മണിക്കൂറിൽ പുതുതായി കൊവിഡ് സ്ഥിരീകരിച്ചു എന്നാണ് ഔദ്യോഗിക കണക്ക്. കൊവിഡ് ബാധിതരായ 1501 പേർ ഇതേസമയം മരണപ്പെട്ടു. ഇന്നത്തെ കണക്കോടെ രാജ്യത്ത് കൊവിഡ് ബാധിതരായി ചികിത്സയിലുള്ളവരുടെ എണ്ണം 18 […]

Read More »

സംഘടന രാഷ്ട്രീയത്തിന് അതീതമായി കൊവിഡിനെതിരായ പോരാട്ടത്തില്‍ സഹകരിച്ച് പ്രവര്‍ത്തിക്കണം: സോണിയ ഗാന്ധി

സംഘടന രാഷ്ട്രീയത്തിന് അതീതമായി കൊവിഡിനെതിരായ പോരാട്ടത്തില്‍ സഹകരിച്ച് പ്രവര്‍ത്തിക്കണമെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. പ്രതിസന്ധി മുന്‍കൂട്ടിക്കാണുന്നതിലും പ്രതിരോധിക്കുന്നതിലും മോദി സര്‍ക്കാരിന്റെ ഭാഗത്ത് വലിയ വീഴ്ച ഉണ്ടായി. രാജ്യത്ത് രോഗബാധ നിരക്ക് വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ വാക്‌സിന്‍ കയറ്റുമതി തടയേണ്ടതാണെന്ന് സോണിയ ഗാന്ധി. കൊവിഡ് ചികിത്സക്കായി ഉപയോഗിക്കുന്ന ഉപകരണങ്ങളെയും മരുന്നുകളെയും ജിഎസ്ടിയില്‍ നിന്ന് ഒഴിവാക്കണമെന്നും ദരിദ്ര വിഭാഗങ്ങള്‍ക്ക് പ്രതിമാസം 6000 രൂപ ലഭ്യമാക്കണമെന്...

Read More »

കുംഭമേള അവസാനിപ്പിക്കാൻ സമയമായെന്ന് പ്രധാനമന്ത്രി

കുംഭമേള അവസാനിപ്പിക്കാൻ സമയമായെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കൊവിഡ് വ്യാപന പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രിയുടെ ആഹ്വാനം. കുംഭമേള പ്രതീകാത്മകമായി നടത്താൻ പ്രധാനമന്ത്രി നിർദേശം നൽകി. കുംഭമേള അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് സന്യാസികൾ സർക്കാരിന് പിന്തുണ അറിയിച്ചിട്ടുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. കൊവിഡ് പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ കുംഭമേള അവസാനിപ്പിക്കാനുള്ള തീരുമാനം രാജ്യത്തിന് മാതൃകയാകുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ട്വിറ്ററിലൂടെയാണ് പ്രധാനമന്ത്രിയുടെ പ്രതികരണം. കുംഭമേളയിൽ പങ്കെടുത്ത ...

Read More »

തമിഴ് ഹാസ്യ നടന്‍ പത്മശ്രീ വിവേക് അന്തരിച്ചു

ചെന്നൈ : പ്രമുഖ തമിഴ് സിനിമാ താരം വിവേക് (59) അന്തരിച്ചു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ ശനിയാഴ്ച പുലർച്ചെയാണ് അന്ത്യം. ഹൃദയാഘാതത്തെ തുടർന്ന് ഇന്നലെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നത്. സാമി, ശിവാജി, അന്യൻ തുടങ്ങി 200ലേറെ സിനിമകളിൽ അഭിനയിച്ചു. മികച്ച ഹാസ്യ നടനുള്ള ഫിലംഫെയർ അവാർഡ് നാല് തവണ ലഭിച്ചു. മൂന്ന് തവണ തമിഴ്നാട് സർക്കാരിന്റെ മികച്ച ഹാസ്യ നടനുള്ള പുരസ്കാരവും ലഭിച്ചിട്ടുണ്ട്. 1990കളിൽ നിരവധി സൂപ്പർ ഹിറ്റ് സിനിമകളുടെ ഭാഗമായി. 2009ൽ രാജ്യം പത്മശ്രീ നൽകി ആദരിച്ചു. […]

Read More »

More News in national