മെഷീൻ വാളുപയോഗിച്ച് ഭാര്യാസഹോദരനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ യുവാവ് പിടിയിൽ

മെഷീൻ വാളുപയോഗിച്ച് ഭാര്യാസഹോദരനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ യുവാവ് പിടിയിൽ
Oct 10, 2021 02:51 PM | By Truevision Admin

താമരശ്ശേരി : മെഷീൻ വാളുപയോഗിച്ച് ഭാര്യാസഹോദരനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ യുവാവ് പിടിയിൽ. കാരശ്ശേരി സ്വദേശി യൂസഫാണ് മുക്കം പോലീസിന്റെ പിടിയിലായത്.

ഭാര്യാസഹോദരനും കൽപ്പൂർ സ്വദേശിയുമായ മുഹമ്മദ് റിയാസിനെ കൊലപ്പെടുത്താൻ ശ്രമിച്ചതായാണ് പരാതി. കാരശ്ശേരി പഞ്ചായത്തിലെ കൽപ്പൂരിൽ ശനിയാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെയായിരുന്നു സംഭവം. സംഭവം നടന്ന ഉടനെ തന്നെ നാട്ടുകാർ പ്രതിയെ പിടികൂടി പോലീസിൽ ഏൽപ്പിക്കുകയായിരുന്നു. മുക്കം ഇൻസ്പെക്ടർ പ്രജീഷിന്റെ നേതൃത്വത്തിൽ പ്രതിയെ കസ്റ്റഡിയിലെടുത്തു.

ഒരുവർഷമായി ഭാര്യയുമായി അകന്ന് കഴിയുകയായിരുന്നു യൂസഫ്. ഇതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ഒത്തുതീർപ്പ് ചർച്ചകൾ നടത്തിയെങ്കിലും ഫലം കണ്ടില്ല. ഇതിനിടെ, ശനിയാഴ്ച രാവിലെ കൽപ്പൂര് അങ്ങാടിയിൽ നിൽക്കുകയായിരുന്ന റിയാസിനെ മെഷീൻ വാളുപയോഗിച്ച് പ്രതി ആക്രമിക്കുകയായിരുന്നു. മെഷീൻ വാളുപയോഗിച്ച് തന്റെ കഴുത്തിന് ആക്രമിക്കുകയായിരുന്നുവെന്നും കൈകൊണ്ട് തടഞ്ഞതിനാൽ രക്ഷപ്പെടുകയായിരുന്നെന്നും പരിക്കേറ്റ റിയാസ് പറഞ്ഞു.

Young man arrested for trying to kill brother-in-law with machine sword

Next TV

Related Stories
 നരിക്കുനിയില്‍ വീടിന്റെ മേൽക്കൂര നിലംപൊത്തി

Oct 20, 2021 11:37 AM

നരിക്കുനിയില്‍ വീടിന്റെ മേൽക്കൂര നിലംപൊത്തി

ആറംഗകുടുംബം താമസിക്കുന്ന വീടിന്റെ മേൽക്കൂര...

Read More >>
കുടിവെള്ളം നിലച്ചിട്ട് രണ്ടാഴ്ച; ദുരിതത്തില്‍ നൂറോളം കുടുംബങ്ങൾ

Oct 20, 2021 11:30 AM

കുടിവെള്ളം നിലച്ചിട്ട് രണ്ടാഴ്ച; ദുരിതത്തില്‍ നൂറോളം കുടുംബങ്ങൾ

സംസ്ഥാനപാത നവീകരണ പ്രവൃത്തിക്കിടെ കുടിവെള്ളപദ്ധതിയുടെ പൈപ്പ്...

Read More >>
റോഡിന്റെ വീതി കുറച്ചുകൊണ്ടുള്ള ഓവുചാൽ നിർമാണം തടഞ്ഞു

Oct 18, 2021 10:51 AM

റോഡിന്റെ വീതി കുറച്ചുകൊണ്ടുള്ള ഓവുചാൽ നിർമാണം തടഞ്ഞു

താമരശ്ശേരി-കൊയിലാണ്ടി സംസ്ഥാനപാത (എസ്.എച്ച്. 34) നവീകരണത്തിന്റെ ഭാഗമായി ഉള്ളിയേരിയിൽ റോഡിന്റെ വീതി കുറച്ചുകൊണ്ടുള്ള ഓവുചാൽ നിർമാണം കോൺഗ്രസ്...

Read More >>
പൊട്ടിയ പൈപ്പ് നന്നാക്കാത്തതിൽ പ്രതിഷേധം നടത്തി

Oct 11, 2021 02:56 PM

പൊട്ടിയ പൈപ്പ് നന്നാക്കാത്തതിൽ പ്രതിഷേധം നടത്തി

ചുങ്കം ചുണ്ടക്കുന്ന് ഭാഗത്തേക്കുള്ള വിതരണ പൈപ്പുകളാണ്...

Read More >>