പൊട്ടിയ പൈപ്പ് നന്നാക്കാത്തതിൽ പ്രതിഷേധം നടത്തി

പൊട്ടിയ പൈപ്പ് നന്നാക്കാത്തതിൽ പ്രതിഷേധം നടത്തി
Oct 11, 2021 02:56 PM | By Truevision Admin

താമരശ്ശേരി: ചുങ്കത്ത് ഹൈവേയിൽ സർവീസ് സ്റ്റേഷനു സമീപം പൈപ്പ്‌ പൊട്ടി കുടിവെള്ളം പാഴാകുന്നത് തടയാൻ അടിയന്തരമായി പെപ്പ് ലൈൻ അറ്റകുറ്റപ്പണി നടത്തണമെന്നാവശ്യപ്പെട്ട് ജനതാദൾ (എസ്) ചുങ്കം ടൗൺ കമ്മിറ്റി മുക്കം റോഡിൽ നിൽപ്പ്‌ സമരം നടത്തി. ചുങ്കം ചുണ്ടക്കുന്ന് ഭാഗത്തേക്കുള്ള വിതരണ പൈപ്പുകളാണ് പൊട്ടിയിരിക്കുന്നത്.

കുടിവെള്ളം റോഡിലൂടെ പരന്നൊഴുകുന്നു. ഇതുമൂലം റോഡിൽ വലിയ കുഴികൾ രൂപപ്പെട്ടത് വാഹനങ്ങൾക്കും കാൽനടയാത്രക്കാർക്കും ദുരിതം സൃഷ്ടിക്കുന്നു. ഈ ഭാഗത്ത് വീതി കുറവായതിനാൽ വാഹനം പോകുമ്പോൾ മാറിനിൽക്കാൻ ഇടമില്ലാതെ കാൽനടയാത്രക്കാരും വിഷമിക്കുന്നു.

നിൽപ്പ്‌ സമരത്തിൽ കെ.കെ. സാലി അധ്യക്ഷനായി. പി.സി. മുഈനുദ്ധീൻ, കെ.കെ. ഇബ്രാഹിം, പി.സി. റഹീം, പക്കർകുട്ടി മാസ്റ്റർ, ലിയാഖത്ത് തുടങ്ങിയവർ സംബന്ധിച്ചു.

Protested for not repairing the broken pipe

Next TV

Related Stories
 നരിക്കുനിയില്‍ വീടിന്റെ മേൽക്കൂര നിലംപൊത്തി

Oct 20, 2021 11:37 AM

നരിക്കുനിയില്‍ വീടിന്റെ മേൽക്കൂര നിലംപൊത്തി

ആറംഗകുടുംബം താമസിക്കുന്ന വീടിന്റെ മേൽക്കൂര...

Read More >>
കുടിവെള്ളം നിലച്ചിട്ട് രണ്ടാഴ്ച; ദുരിതത്തില്‍ നൂറോളം കുടുംബങ്ങൾ

Oct 20, 2021 11:30 AM

കുടിവെള്ളം നിലച്ചിട്ട് രണ്ടാഴ്ച; ദുരിതത്തില്‍ നൂറോളം കുടുംബങ്ങൾ

സംസ്ഥാനപാത നവീകരണ പ്രവൃത്തിക്കിടെ കുടിവെള്ളപദ്ധതിയുടെ പൈപ്പ്...

Read More >>
റോഡിന്റെ വീതി കുറച്ചുകൊണ്ടുള്ള ഓവുചാൽ നിർമാണം തടഞ്ഞു

Oct 18, 2021 10:51 AM

റോഡിന്റെ വീതി കുറച്ചുകൊണ്ടുള്ള ഓവുചാൽ നിർമാണം തടഞ്ഞു

താമരശ്ശേരി-കൊയിലാണ്ടി സംസ്ഥാനപാത (എസ്.എച്ച്. 34) നവീകരണത്തിന്റെ ഭാഗമായി ഉള്ളിയേരിയിൽ റോഡിന്റെ വീതി കുറച്ചുകൊണ്ടുള്ള ഓവുചാൽ നിർമാണം കോൺഗ്രസ്...

Read More >>
മെഷീൻ വാളുപയോഗിച്ച് ഭാര്യാസഹോദരനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ യുവാവ് പിടിയിൽ

Oct 10, 2021 02:51 PM

മെഷീൻ വാളുപയോഗിച്ച് ഭാര്യാസഹോദരനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ യുവാവ് പിടിയിൽ

ഭാര്യാസഹോദരനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ യുവാവ്...

Read More >>
News Roundup