റോഡിന്റെ വീതി കുറച്ചുകൊണ്ടുള്ള ഓവുചാൽ നിർമാണം തടഞ്ഞു

റോഡിന്റെ വീതി കുറച്ചുകൊണ്ടുള്ള ഓവുചാൽ നിർമാണം തടഞ്ഞു
Oct 18, 2021 10:51 AM | By Truevision Admin

ഉള്ളിയേരി: താമരശ്ശേരി-കൊയിലാണ്ടി സംസ്ഥാനപാത (എസ്.എച്ച്. 34) നവീകരണത്തിന്റെ ഭാഗമായി ഉള്ളിയേരിയിൽ റോഡിന്റെ വീതി കുറച്ചുകൊണ്ടുള്ള ഓവുചാൽ നിർമാണം കോൺഗ്രസ് നേതാക്കളുടെ ഇടപെടൽ മൂലം ഒഴിവായി. ഉള്ളിയേരി ഈസ്റ്റ് മുക്ക് ഭാഗത്താണ് നിലവിലുള്ള ഓവുചാൽ പൊളിച്ചുമാറ്റാതെ മുഴുവനും നിലനിർത്തിക്കൊണ്ട് പുതിയ ഓവുചാൽ നിർമിക്കാനുള്ള നീക്കം നടന്നത്.

വിവരമറിഞ്ഞ് ഉള്ളിയേരി മണ്ഡലം കോണ്ഗ്രസ്‌ പ്രസിഡന്റ് കെ.കെ. സുരേഷും സെക്രട്ടറി എം.സി. അനീഷും സ്ഥലത്തെത്തി. പഴയ ഓവുചാൽ നിലനിർത്തിക്കൊണ്ട് പുതുതായി ഓവുചാൽ നിർമിക്കുമ്പോൾ റോഡിന് വീതികുറയുമെന്നും ഇതേരീതിയിൽ താമരശ്ശേരിവരെ റോഡ് വീതികുറയാനുള്ള സാധ്യതയുണ്ടെന്നും നേതാക്കൾ സൈറ്റ് സൂപ്പർവൈസറുടെ ശ്രദ്ധയിൽപ്പെടുത്തി.

എന്നാൽ പ്രവൃത്തി നിർത്തിവെക്കാതെ മുന്നോട്ടുനീങ്ങി. പ്രതിഷേധത്തെ തുടർന്ന് പ്രോജക്ട് മാനേജർ സ്ഥലത്തെത്തി. വീതികുറയുന്ന സാഹചര്യം ബോധ്യപ്പെട്ടതിനെത്തുടർന്ന് പഴയ ഓവുചാൽ പൊളിച്ചുമാറ്റി അതേ സ്ഥാനത്ത് ഓവുചാൽ പണിയുന്ന പ്രവൃത്തി തുടങ്ങി.

The construction of the drainage, which reduced the width of the road, was blocked

Next TV

Related Stories
 നരിക്കുനിയില്‍ വീടിന്റെ മേൽക്കൂര നിലംപൊത്തി

Oct 20, 2021 11:37 AM

നരിക്കുനിയില്‍ വീടിന്റെ മേൽക്കൂര നിലംപൊത്തി

ആറംഗകുടുംബം താമസിക്കുന്ന വീടിന്റെ മേൽക്കൂര...

Read More >>
കുടിവെള്ളം നിലച്ചിട്ട് രണ്ടാഴ്ച; ദുരിതത്തില്‍ നൂറോളം കുടുംബങ്ങൾ

Oct 20, 2021 11:30 AM

കുടിവെള്ളം നിലച്ചിട്ട് രണ്ടാഴ്ച; ദുരിതത്തില്‍ നൂറോളം കുടുംബങ്ങൾ

സംസ്ഥാനപാത നവീകരണ പ്രവൃത്തിക്കിടെ കുടിവെള്ളപദ്ധതിയുടെ പൈപ്പ്...

Read More >>
പൊട്ടിയ പൈപ്പ് നന്നാക്കാത്തതിൽ പ്രതിഷേധം നടത്തി

Oct 11, 2021 02:56 PM

പൊട്ടിയ പൈപ്പ് നന്നാക്കാത്തതിൽ പ്രതിഷേധം നടത്തി

ചുങ്കം ചുണ്ടക്കുന്ന് ഭാഗത്തേക്കുള്ള വിതരണ പൈപ്പുകളാണ്...

Read More >>
മെഷീൻ വാളുപയോഗിച്ച് ഭാര്യാസഹോദരനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ യുവാവ് പിടിയിൽ

Oct 10, 2021 02:51 PM

മെഷീൻ വാളുപയോഗിച്ച് ഭാര്യാസഹോദരനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ യുവാവ് പിടിയിൽ

ഭാര്യാസഹോദരനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ യുവാവ്...

Read More >>
News Roundup