നരിക്കുനിയില്‍ വീടിന്റെ മേൽക്കൂര നിലംപൊത്തി

 നരിക്കുനിയില്‍ വീടിന്റെ മേൽക്കൂര നിലംപൊത്തി
Oct 20, 2021 11:37 AM | By Truevision Admin

നരിക്കുനി: ആറംഗകുടുംബം താമസിക്കുന്ന വീടിന്റെ മേൽക്കൂര നിലംപൊത്തി. സംഭവസമയം വീട്ടിൽ ആരുമില്ലാത്തതിനാൽ വൻ അപകടം ഒഴിവായി. പഞ്ചായത്തിലെ നാലാം വാർഡിൽ കരുവൻപൊയിൽ ശ്രീമതിയും കുടുംബവും താമസിക്കുന്ന ഓടുമേഞ്ഞ വീടിന്റെ മേൽക്കൂര മുഴുവനായും ചൊവ്വാഴ്ച 11 മണിയോടെ നിലംപതിക്കുകയായിരുന്നു.

വീട്ടിൽ ശ്രീമതിയോടൊപ്പം മകൻ ഗിരീഷും ഭാര്യയും മൂന്നു മക്കളുമാണ് താമസിക്കുന്നത്. ശ്രീമതി തൊഴിലുറപ്പ് പദ്ധതിയിൽ സ്കൂൾ ശുചീകരണത്തിനും മകൻ ഗിരീഷ് കൂലിപ്പണിക്കും ഗിരീഷിന്റെ ഭാര്യയും മക്കളും സ്വന്തം വീട്ടിലും പോയതിനാൽ ദുരന്തം വഴിമാറുകയായിരുന്നു.

സംഭവമറിഞ്ഞ് നാട്ടുകാരും വിവിധ സാമൂഹിക, സന്നദ്ധ പ്രവർത്തകരും മഴവില്ല് റെസിഡന്റ്‌സ് അംഗങ്ങളും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സി.കെ. സലിം, ജില്ലാ പഞ്ചായത്ത് അംഗം ഐ.പി. രാജേഷ്, വാർഡ് മെമ്പർമാരായ കെ.കെ. ലതിക, ടി. രാജു, ചന്ദ്രൻ, അബ്ദുൽ മജീദ് താലപ്പൊയിൽ, താമരശ്ശേരി താലൂക്കിൽനിന്നും ഡെപ്യൂട്ടി തഹസിൽദാർ ശശിധരൻ കുളങ്ങര, ജീവനക്കാരായ രാജീവൻ, വിനോദൻ തുടങ്ങിയവരും വീട് സന്ദർശിച്ചു.

The roof of the house was razed to the ground in Narikuni

Next TV

Related Stories
കുടിവെള്ളം നിലച്ചിട്ട് രണ്ടാഴ്ച; ദുരിതത്തില്‍ നൂറോളം കുടുംബങ്ങൾ

Oct 20, 2021 11:30 AM

കുടിവെള്ളം നിലച്ചിട്ട് രണ്ടാഴ്ച; ദുരിതത്തില്‍ നൂറോളം കുടുംബങ്ങൾ

സംസ്ഥാനപാത നവീകരണ പ്രവൃത്തിക്കിടെ കുടിവെള്ളപദ്ധതിയുടെ പൈപ്പ്...

Read More >>
റോഡിന്റെ വീതി കുറച്ചുകൊണ്ടുള്ള ഓവുചാൽ നിർമാണം തടഞ്ഞു

Oct 18, 2021 10:51 AM

റോഡിന്റെ വീതി കുറച്ചുകൊണ്ടുള്ള ഓവുചാൽ നിർമാണം തടഞ്ഞു

താമരശ്ശേരി-കൊയിലാണ്ടി സംസ്ഥാനപാത (എസ്.എച്ച്. 34) നവീകരണത്തിന്റെ ഭാഗമായി ഉള്ളിയേരിയിൽ റോഡിന്റെ വീതി കുറച്ചുകൊണ്ടുള്ള ഓവുചാൽ നിർമാണം കോൺഗ്രസ്...

Read More >>
പൊട്ടിയ പൈപ്പ് നന്നാക്കാത്തതിൽ പ്രതിഷേധം നടത്തി

Oct 11, 2021 02:56 PM

പൊട്ടിയ പൈപ്പ് നന്നാക്കാത്തതിൽ പ്രതിഷേധം നടത്തി

ചുങ്കം ചുണ്ടക്കുന്ന് ഭാഗത്തേക്കുള്ള വിതരണ പൈപ്പുകളാണ്...

Read More >>
മെഷീൻ വാളുപയോഗിച്ച് ഭാര്യാസഹോദരനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ യുവാവ് പിടിയിൽ

Oct 10, 2021 02:51 PM

മെഷീൻ വാളുപയോഗിച്ച് ഭാര്യാസഹോദരനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ യുവാവ് പിടിയിൽ

ഭാര്യാസഹോദരനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ യുവാവ്...

Read More >>