കോഴിക്കോട്:
പതിനഞ്ചാം നിയമസഭയുടെ വിധിയെഴുത്തിനായി കോഴിക്കോട്
ജില്ലയിലെ 25,58,679 വോട്ടര്‍മാര്‍ നാളെ (ഏപ്രില്‍ ആറ്) പോളിങ് ബൂത്തിലേക്ക്. ജില്ലയില്‍ 13 മണ്ഡലങ്ങളിലായി 96 സ്ഥാനാര്‍ഥികളാണ് മാറ്റുരയ്ക്കുന്നത്. രാവിലെ ഏഴുമുതല്‍ വൈകീട്ട് ഏഴുവരെയാണ് വോട്ടെടുപ്പ്. ആകെയുള്ള 3790 ബൂത്തുകളില്‍ 32 എണ്ണം നക്സല്ഭീഷണിയുള്ളവയാണ്. ബാലുശ്ശേരി ഒന്നും തിരുവമ്പാടി 13- ഉം നാദാപുരം 18 -ഉം ബൂത്തുകളിലാണ് നക്സല്‍ ഭീഷണിയുള്ളത്. ഈ ബൂത്തുകളില്‍ വൈകീട്ട് ആറിന് പോളിങ് അവസാനിക്കും.
43 ക്രിട്ടിക്കല്‍ ബൂത്തുകളും 499 വള്‍ണറബിള്‍ ബൂത്തുകളുമാണ് ജില്ലയിലുള്ളത്. വനിത ഉദ്യോഗസ്ഥരുടെ പൂര്‍ണനിയന്ത്രണത്തിലുള്ള 13 പിങ്ക് ബൂത്തുകളുണ്ട്.
കേന്ദ്ര,സംസ്ഥാന, സ്പെഷ്യല്‍ സേനയിലെ 7234 ഉദ്യോഗസ്ഥരെ ജില്ലയില്‍ ക്രമസമാധാനപാലനത്തിനായി നിയോഗിച്ചു. നക്സല്‍ബാധിത ബൂത്തുകളിലും ക്രിട്ടിക്കല്‍, വള്‍നറബിള്‍ ബൂത്തുകളിലും പോളിങ് സ്റ്റേഷന് പരിസരത്ത് കേന്ദ്രസേനയെ വിന്യസിക്കും.
1845 ബൂത്തുകളില്‍ വെബ്കാസ്റ്റിങ്ങും 209 ബൂത്തുകളില്‍ വീഡിയോഗ്രഫി സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. സ്ത്രീകള്‍, പുരുഷന്മാര്, മുതിര്‍ന്ന പൗരന്മാര്/ ഭിന്നശേഷിക്കാര്‍ എന്നിവര്‍ക്ക് പ്രത്യേക ക്യൂ ഉണ്ടാവും. കാഴ്ചപരിമിതിയുള്ള വോട്ടര്‍മാര്‍ക്കായി ട്രയലിനായി ബ്രെയില്‍ ലിപിയില്‍ ഡമ്മി ബാലറ്റ് നല്‍കും. അംഗപരിമിതരായ വോട്ടര്‍മാര്‍ക്കായി യാത്രാസൗകര്യമൊരുക്കും.
കോവിഡ് രോഗികള്‍ക്കും നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്കും വോട്ടെടുപ്പിന്റെ അവസാനമണിക്കൂറില്‍ പി.പി.ഇ.കിറ്റ് ധരിച്ച് വോട്ടുചെയ്യാം. പോളിങ് സ്റ്റേഷന് കവാടത്തില്‍ വോട്ടര്‍മാരുടെ ശരീരതാപനില പരിശോധിക്കും. കൂടുതലായി കണ്ടാല്‍ ഒരുമണിക്കൂറിനുശേഷം വീണ്ടും പരിശോധിക്കും. ഈ ഘട്ടത്തിലും ചൂടു കൂടുതലാണെങ്കില്‍ ടോക്കണ്‍ നല്കി അവസാന മണിക്കൂറില്‍ വോട്ടു ചെയ്യാന്‍ അവസരം നല്‍കും.
തെരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡിനുപുറമേ കേന്ദ്രതെരഞ്ഞെടുപ്പു കമ്മിഷന് അംഗീകരിച്ച 11 തിരിച്ചറിയല്‍ രേഖയിലേതെങ്കിലും സ്വീകാര്യമാണ്. ഫോട്ടോ പതിച്ച വോട്ടേഴ്സ് സ്ലിപ്പുമായി മാത്രമെത്തുന്ന വോട്ടര്‍ക്ക് വോട്ടു ചെയ്യാന്‍ സാധിക്കില്ല.
വാശിയേറിയ മത്സരമാണ് ജില്ലയിലെ മിക്ക മണ്ഡലത്തിലും നടക്കുന്നത്. 2016ല്‍ 13 ല്‍ 11 സീറ്റിലും എല്‍.ഡി.എഫിനായിരുന്നു വിജയം. യു.ഡി.എഫ് രണ്ട് സീറ്റിലും വിജയിച്ചു. ഇത്തവണ നില മെച്ചപ്പെടുത്തുമെന്ന് യു.ഡി.എഫ് പ്രതീക്ഷിക്കുമ്പോള്‍ സമ്പൂര്‍ണ്ണ വിജയമാണ് എല്‍.ഡി.എഫിന്റെ കണക്ക് കൂട്ടല്‍.
May also Like
- തെരഞ്ഞെടുപ്പ്; തിരിച്ചറിയല്‍രേഖയായി ഇവയെല്ലാം ഉപയോഗിക്കാം
- കോഴിക്കോട് ജില്ലാ പഞ്ചായത്ത്: എല്‍.ഡി.എഫ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു
- ഭിന്നശേഷിക്കാര്‍ക്ക് തപാല്‍ വോട്ട് : സംശയ ദൂരീകരണത്തിനായി കോള്‍ സെന്റര്‍
- തെരഞ്ഞെടുപ്പ്: പത്രിക സമര്‍പ്പണം വെള്ളിയാഴ്ച മുതല്‍
- സിപിഎം സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു.ബേപ്പൂരില്‍ മുഹമ്മദ് റിയാസ്, കൊടുവള്ളിയില്‍ കാരാട്ട് റസാഖ്