ഔദ്യോഗിക സ്ഥാനാര്‍ഥിക്കെതിരെ റിബല്‍; ആറ് പേരെ കോണ്‍ഗ്രസ് പുറത്താക്കി

By | Tuesday November 24th, 2020

SHARE NEWS

കൊടുവള്ളി: യുഡിഎഫ് സ്ഥാനാര്‍ഥിക്കെതിരെ റിബലായി മത്സരിക്കുന്ന സ്ഥാനാര്‍ഥിയെയടക്കം ആറ് പേരെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കി. കൊടുവള്ളി നഗരസഭയിലെ ഡിവിഷന്‍ 18 കരുവന്‍പൊയില്‍ ഈസ്റ്റില്‍ യുഡിഎഫിന്റെ ഔദ്യോഗിക സ്ഥാനാര്‍ത്ഥിക്കെതിരെ മത്സരിക്കുന്ന പൊയിലില്‍ തമീം, ഇദ്ദേഹത്തിനായി തെരഞ്ഞെടുപ്പ് പ്രവര്‍ത്തനം നടത്തുന്ന കേളന്‍പറമ്പില്‍ കെ.പി. റഷീദ്, പി.പി. അബൂബക്കര്‍ വയലില്‍, കെ. ഇല്ല്യാസ് കൊടക്കാട്ട്, പി.പി. റഷീദ്, ഫൈസല്‍ പി. പൊയലില്‍ എന്നിവരെ ആറ് വര്‍ഷത്തേക്ക് പുറത്താക്കിയതായി ഡിസിസി പ്രസിഡന്റ് യു രാജീവന്‍ അറിയിച്ചു. കൊടുവള്ളി ബ്ലോക്ക് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റായ ടി.കെ.പി.അബുബക്കറാണ് ഡിവിഷനില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി.

ഡിവിഷനില്‍ വിമത പ്രവര്‍ത്തനം സംബന്ധിച്ച് ടി.കെ.പി.അബൂബക്കര്‍ പാര്‍ട്ടി നേതൃത്വത്തിന് പരാതി നല്‍കിയിരുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഇതെ ഡിവിഷനില്‍ തമീമിന്റെ ഭാര്യ രജിഷ തമീം കോണ്‍ഗ്രസിന്റെ ഔദ്യോഗിക സ്ഥാനാര്‍ഥിയായിരുന്ന ഷീബ രവിന്ദ്രനെതിരെ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ച് വിജയിച്ചിരുന്നു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ താമരശ്ശേരി ന്യൂസിന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read