കിഴക്കോത്ത് : കാര്‍ഷിക രംഗത്ത് പുതുതലമുറക്ക് മാതൃകയായി നെല്‍പ്പാടത്ത് പൊന്നുവിളയിച്ച് യുവകര്ഷകന്. കിഴക്കോത്ത് പന്നൂരിലെ യുവകര്ഷകന് കുനിയില്‍ ഉമ്മര്‍ പന്നൂര് കണ്ണിപ്പൊയില്‍ പാടത്ത് ഒരേക്കറിലധികം ഭൂമിയിലാണ് കൃഷി ചെയ്തത്.
വിവിധ വ്യക്തികളില്‍ നിന്നും പാട്ടത്തിനെടുത്ത ഭൂമിയിലാണ് കൃഷിയിറക്കിയത്. അഞ്ച് വര്‍ഷത്തിലധികമായി നെല്ല്, കപ്പ, വാഴ, വിവിധയിനം പച്ചക്കറികള്‍ തുടങ്ങിയവ ഏക്കര്‍ കണക്കിന് ഭൂമിയില്‍ കൃഷി ചെയ്യുന്നുണ്ട്. സാമൂഹിക രംഗത്ത് സജീവ സാന്നിധ്യമായ ഉമ്മര്‍ പന്നൂര് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന തണല്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ വൈസ് ചെയര്മാന് കൂടിയാണ്.
നെല്‍കൃഷി വിളവെടുപ്പ് കിഴക്കോത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എന്‍.സി ഉസ്സയിന് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. കെ.ടി റഊഫ് അദ്ധ്യക്ഷത വഹിച്ചു. കിഴക്കോത്ത് കൃഷി ഓഫീസര്‍ നസീര്‍, വി.കെ അബ്ദുറഹിമാന്, പാട്ടത്തില്‍ അബൂബക്കര്‍ ഹാജി, കെ. അബ്ദുല്‍ഖാദര്‍ഹാജി, വി. അബ്ദുല്ല മുസ്ലിയാര്, ഇയ്യക്കോത്ത് കൃഷ്ണന് നായര്‍, എം.കെ ആലിക്കുട്ടി, പി.പി ഉസ്സയിന് ഹാജി, ആഷിദ് അലി കെ.കെ, ഇഖ്ബാല്‍ പി, സൈനുദ്ധീന്‍ സി, ഫജ്നാസ് കെ, റാഷിദ് അമീന്, സുബൈര്‍ മലയില്‍, റിഷാദ് എന്‍.കെ, കെ.പി ഷംസുദ്ധീന്, ടി.കെ റഷീദ്, ഫവാസ് വെളുത്തേടത്ത്, അജ്മല്‍ എം.കെ സംബന്ധിച്ചു .