SHARE NEWS
കോഴിക്കോട്: സംസ്ഥാന കൃഷി വകുപ്പ് വഴി നടപ്പിലാക്കുന്ന കാര്‍ഷിക യന്ത്രവത്കരണ ഉപപദ്ധതി (ാെമാ 202021) പ്രകാരം കാര്‍ഷിക യന്ത്രങ്ങളും, ഭക്ഷ്യസംസ്കരണ യന്ത്രങ്ങളും 40 ശതമാനം മുതല്‍ 80 ശതമാനം വരെ സബ്സിഡി നിരക്കില്‍ വാങ്ങുന്നതിന് അപേക്ഷ ക്ഷണിച്ചു. എസ് സി, എസ് ടി, വനിത, ചെറുകിട നാമമാത്ര കര്‍ഷകര്‍ എന്നിവര്‍ക്ക് മുന്‍ഗണന.
അപേക്ഷകര്‍ മൊബൈല്‍ നമ്പര്‍, ആധാര്‍ കാര്‍ഡ്, ഫോട്ടോ, നികുതി അടച്ചതിന്റെ രശീത്, ആധാറുമായി ലിങ്ക് ചെയ്ത ബാങ്ക് അക്കൗണ്ടിന്റെ പാസ്ബുക്ക് എന്നിവ രജിസ്ട്രേഷന് സമയത്ത് ഹാജരാക്കണമെന്ന് കൃഷി അസി. എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. www.agrimachinery.nic.in വെബ്സൈറ്റിലൂടെയാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്.
ഫോണ്‍ : 9847459797, 9447426116, 9249385886, 8606209335.