അല്‍ മുനവ്വറ ദശവാര്‍ഷിക സമ്മേളനം വ്യാഴാഴ്ച തുടങ്ങും

By | Wednesday March 3rd, 2021

SHARE NEWS

കൊടുവളളി: കരുവന്‍പൊയില്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അല്‍മുനവ്വറ എജുവാലി ദശവാര്‍ഷിക സമ്മേളനത്തിന് വ്യാഴാഴ്ച തുടക്കം കുറിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. സ്ഥാപനത്തിനു കീഴില്‍ ദഅവ കോളേജ്, ഹിഫ്‌ളുല്‍ ഖുര്‍ആന്‍ കോളേജ്, സിദ്‌റ ആര്‍ട്‌സ് കോളേജ്, ജൂനിയര്‍ ദഅവ കോളേജ് എന്നിവ നടത്തുന്നുണ്ട്.

ഈ കാലയളവില്‍ നാല്‍പതോളം ഹാഫിളുകളെ സമൂഹത്തിനു സമര്‍പ്പിക്കാന്‍ സാധിച്ചതായി ഭാരവാഹികള്‍. 2021 മാര്‍ച്ച് മുതല്‍ ഡിസംബര്‍ വരെ റിലീഫ് പ്രവര്‍ത്തനം, പൊതുസമ്മേളനം, പണ്ഡിത സംഗമം, മെഡിക്കല്‍ ക്യാമ്പ്, എക്‌സലന്‍സി മീറ്റിംഗ് ബുക്ക് ടെസ്റ്റ് മത്സരം തുടങ്ങിയ പത്തിന കര്‍മ പദ്ധതികളോടെ അതിവിപുലമായി നടക്കും.

പ്രഖ്യാപന സമ്മേളനം മാര്‍ച്ച് നാലിന് വൈകിട്ട് ഏഴു മണിക്ക് കേരള മുസ്ലിം ജമാഅത് സംസ്ഥാന സെക്രട്ടറി ബദറുസാദാത്ത് സയ്യിദ് ഇബ്രാഹിം ഖലീലുല്‍ ബുഖാരി ഉദ്ഘാടനം ചെയ്യും. പരിപാടിയില്‍ സയ്യിദ് മുഹമ്മദ് തുറാബ് തങ്ങള്‍, എ.പി.മുഹമ്മദ് മുസ്ല്യാര്‍ കാന്തപുരം, എ.കെ.സി. മുഹമ്മദ് ഫൈസി എം.കെ. രാഘവന്‍ എം.പി, എംഎല്‍എമാരായ അഡ്വ: പി.ടി.എ. റഹീം, കാരാട്ട് റസാഖ് തുടങ്ങിയ രാഷ്ട്രീയ സാമൂഹിക
മതനേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

വാര്‍ത്താസമ്മേളനത്തില്‍ സ്ഥാപന മാനേജര്‍ എ.കെ.സി. മുഹമ്മദ് ഫൈസി അബ്ദുള്ള കെ.കെ. സ്വാഗതസംഘം കണ്‍വീനര്‍ സുബൈര്‍ പി.പി. അഫ്‌സല്‍, കമറുദ്ദീന്‍ സഖാഫി, ടി.പി. ഇര്‍ഷാദ് നൂറാനി, ടി.ഷെര്‍വിന്‍ എന്നിവര്‍ പങ്കെടുത്തു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ താമരശ്ശേരി ന്യൂസിന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read