ബഫര്‍ സോണ്‍ കരട് വിജ്ഞാപനം; കട്ടിപ്പാറയില്‍ ജനപ്രതിനിധികള്‍ ഉപവസിച്ചു

By | Wednesday September 9th, 2020

SHARE NEWS

കട്ടിപ്പാറ: ബഫര്‍ സോണ്‍ കരട് വിജ്ഞാപനത്തിലെ അപാകതകള്‍ പരിഹരിക്കുക, ജനവാസ കേന്ദ്രങ്ങള്‍ ഉള്‍പ്പെടുത്തി മലബാര്‍ വന്യജീവി സങ്കേതം വിപുലീകരിക്കാനുള്ള നീക്കത്തില്‍ നിന്നും കേന്ദ്ര വനം -പരിസ്ഥിതി മന്ത്രാലയം പിന്തിരിയുക, ജനജീവിതത്തെ പ്രയാസത്തിലാക്കുന്ന കരട് റിപ്പോര്‍ട്ടിലെ ആശങ്കകള്‍ പരിഹരിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് കട്ടിപ്പാറ പഞ്ചായത്തിലെ എല്‍ഡിഎഫ് ജനപ്രതിനിധികള്‍ ഉപവസിച്ചു.

പരിപാടി കാരാട്ട് റസാഖ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. കരീം പുതുപ്പാടി അധ്യക്ഷത വഹിച്ചു. ഗിരീഷ് ജോണ്‍, റവ: ഫാദര്‍ ബേബി ജോണ്‍ കളിക്കല്‍, ടി സി വാസു, കെ.കെ അപ്പുക്കുട്ടി, സി പി നിസാര്‍, കെ ആര്‍ രാജന്‍, കെ.ആര്‍ ബിജു, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബേബി രവീന്ദ്രന്‍, വൈസ് പ്രസിഡന്റ് നിധീഷ് കല്ലുള്ളതോട്, സ്റ്റാന്റിങ്ങ് കമ്മറ്റി അംഗങ്ങളായ പി.സി തോമസ്, മദാരി ജുബൈരിയ എന്നിവര്‍ സംസാരിച്ചു. ചൊവ്വാഴ്ച രാവിലെ ആരംഭിച്ച ഉപവാസം ഉച്ചയോടെ സി പി ഐ എം ഏരിയ സെക്രട്ടറി ആര്‍.പി ഭാസ്‌കരക്കുറുപ്പ് നാരങ്ങനീര് നല്‍കി അവസാനിച്ചു .

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ താമരശ്ശേരി ന്യൂസിന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read