കലക്ടറുടെ പരിശോധന; കാവുന്തറ ക്വാറിയില്‍ 17 ലോറികള്‍ പിടിയില്‍

By | Saturday November 14th, 2020

SHARE NEWS

കോഴിക്കോട്: ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ നടത്തിയ റെയ്ഡില്‍ അനധികൃതമായി കരിങ്കല്ല് കയറ്റി കൊണ്ടു പോവുകയായിരുന്ന 17 ലോറികള്‍ പിടികൂടി. ശനിയാഴ്ച പുലര്‍ച്ചെ നൊച്ചാട് പഞ്ചായത്തിലെ കാവുന്തറ കല്ലാങ്കണ്ടി ക്വാറിയില്‍ നിന്നാണ് ലോറികള്‍ പിടികൂടിയത്. ജില്ലാ കലക്ടര്‍ സാംബശിവറാവുവിന്റെ നേതൃത്വത്തിലുളള ഉദ്യോഗസ്ഥ സംഘമാണ് പരിശോധന നടത്തി വാഹനങ്ങള്‍ പിടിച്ചെടുത്തത്. ലോറികള്‍ കൊയിലാണ്ടി താലൂക്ക് ഓഫീസ് വളപ്പിലേക്കു മാറ്റി.

മാനദണ്ഡം പാലിക്കാതെ കരിങ്കല്ല് പൊട്ടിച്ച് കൊണ്ടുപോവുന്നുവെന്ന പരാതിയെ തുടര്‍ന്നാണ് നടപടി. അസിസ്റ്റന്റ് കലക്ടര്‍ ശ്രീധന്യ സുരേഷ്, കൊയിലാണ്ടി തഹസില്‍ദാര്‍ സി.പി മണി, ടി ഷിജു, എം.പി ജിതേഷ് ശ്രീധര്‍, വി.കെ ശശിധരന്‍, സി.പി ലിതേഷ്, എ സുബീഷ്, ശരത്ത് രാജ്, കെ.സനില്‍, ബിനു എന്നിവരും റവന്യു സംഘത്തിലുണ്ടായിരുന്നു.

 

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ താമരശ്ശേരി ന്യൂസിന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read