ജില്ലയില്‍ ഞായറാഴ്ചകളില്‍ കടുത്ത നിയന്ത്രണം: അത്യാവശ്യ കാര്യങ്ങള്‍ക്കല്ലാതെ പുറത്തിറങ്ങരുത്

By | Saturday April 17th, 2021

SHARE NEWS

കോഴിക്കോട്: ജില്ലയില്‍ കോവിഡ് 19 വ്യാപനം അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ കോവിഡ് വ്യാപനം തടയുന്നതിനായി ജില്ലയില്‍ ഞായറാഴ്ച (18.04.2021) മുതല്‍ എല്ലാ ഞായറാഴ്ചകളിലും നിയന്ത്രണങ്ങള്‍ വരുത്തി ജില്ലാ കലക്ടര്‍ സാംബശിവറാവു ഉത്തരവിട്ടു. ഞായറാഴ്ച ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ പി.എസ്.സി. പരീക്ഷയെ ബാധിക്കില്ല. പൊതു ഗതാഗത സംവിധാനം സാധാരണ പോലെ പ്രവര്‍ത്തിക്കും.

പൊതുജനങ്ങള്‍ വളരെ അത്യാവശ്യകാര്യങ്ങള്‍ക്കല്ലാതെ പുറത്തിറങ്ങാന്‍ പാടില്ല. ഞായറാഴ്ചകളില്‍ കൂടിചേരലുകള്‍ 5 പേരില്‍ മാത്രം ചുരുക്കണം.

അവശ്യവസ്തുക്കളുടെ സേവനങ്ങളും കടകളും സ്ഥാപനങ്ങളും (ഭക്ഷണ സാധനങ്ങളുമായി ബന്ധപ്പെട്ടവ) മാത്രം രാത്രി 7.00 മണി വരെ പ്രവര്‍ത്തിക്കാവുന്നതാണ്. ആരോഗ്യമേഖലയുമായി ബന്ധപ്പെട്ട എല്ലാ സ്ഥാപനങ്ങളും സാധരണനിലയില്‍ പ്രവര്‍ത്തിക്കാവുന്നതാണ്. ഈ സ്ഥാപനങ്ങള്‍ ഒഴികെയുള്ള എല്ലാവിധ സ്ഥാപനങ്ങളും പൊതു പ്രദേശങ്ങളും (ബീച്ച്,പാര്‍ക്ക്, ടൂറിസം പ്രദേശങ്ങള്‍ ഉള്‍പ്പെടെ) തുറന്ന് പ്രവര്‍ത്തിക്കാന്‍ പാടുള്ളതല്ല

പൊതുഗതാഗത സംവിധാനം സാധാരണനിലയില്‍ പ്രവര്‍ത്തിക്കും. നാളെ (18.04.2021) നടക്കുന്ന പി.എസ്.സി പരീക്ഷകള്‍ക്ക് മാറ്റമില്ല. പരീക്ഷാര്‍ത്ഥികള്‍ കൃത്യമായ കോവിഡ് പെരുമാറ്റ ചട്ടം പാലിക്കണം.

നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ 2005-ലെ ദുരന്തനിവാരണത്തിന്റെ 51 മുതല്‍ 60 വരെയുള്ള വകുപ്പുകള്‍ പ്രകാരവും ഇന്ത്യന്‍ പീനല്‍ കോഡ് 188 വകുപ്പ് പ്രകാരവും ഉചിതമായ മറ്റ് ചട്ടങ്ങള്‍ പ്രകാരവും നിയമനടപടികള്‍ സ്വീകരിക്കുമെന്നും കലക്ടര്‍ അറിയിച്ചു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ താമരശ്ശേരി ന്യൂസിന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read