കോവിഡ് പ്രോട്ടോകോള്‍ പാലിച്ചില്ല; സ്ഥാപനങ്ങള്‍ക്കെതിരെ കലക്ടര്‍ നടപടിയെടുത്തു

By | Monday April 19th, 2021

SHARE NEWS

കോഴിക്കോട്: കോവിഡ് വ്യാപനത്തിന്റെ സാഹചര്യത്തില്‍ ജില്ലാ ഭരണകൂടം ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ പാലിക്കാതിരുന്ന സ്ഥാപനങ്ങള്‍ക്കെതിരെ നടപടി. തിങ്കളാഴ്ച വൈകീട്ട് കലക്ടര്‍ സാംബശിവ റാവു നേരിട്ട് നടത്തിയ പരിശോധനയിലാണ് നടപടി. എയര്‍ കണ്ടീഷണര്‍ പ്രവര്‍ത്തിപ്പിച്ച മാവൂര്‍ റോഡിലെ നന്തിലത്ത് ഷോറും അടപ്പിച്ചു.

ഇതേ കുറ്റത്തിന് ഫോക്കസ് മാള്‍ അധികൃതര്‍ക്കെതിരെയും മാവൂര്‍ റോഡിലെ ഓപ്പോ ഷോറൂം മിഠായിക്കട എന്നിവക്കെതിരെയും കേസ് രജിസ്റ്റര്‍ ചെയ്തു. കോവിഡ് പ്രോട്ടോകോള്‍ പാലിക്കാത്ത സ്ഥാപനങ്ങള്‍ക്കെതിരെ തുടര്‍ന്നും ശക്തമായ നടപടിയുണ്ടാവുമെന്ന് കലക്ടര്‍ പറഞ്ഞു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ താമരശ്ശേരി ന്യൂസിന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read