താമരശേരിയിലും കൊടുവള്ളിയിലുമടക്കം 31 ക്യുക് റെസ്‌പോണ്‍സ് ടീമുകളെ നിയോഗിച്ചു

By | Friday September 25th, 2020

SHARE NEWS

കോഴിക്കോട്: കോവിഡ് സമ്പര്‍ക്ക വ്യാപനം കൂടുന്ന സാഹചര്യത്തില്‍ ജില്ലയില്‍ നാല് താലൂക്കുകളിലായി പുതുതായി 31 ക്യുക് റെസ്‌പോണ്‍സ് ടീമുകളെ നിയോഗിച്ചു. കോഴിക്കോട് താലൂക്കിലെ ബേപ്പൂര്‍, വെള്ളയില്‍ ഹാര്‍ബറുകള്‍, വലിയങ്ങാടി, പാളയം, വേങ്ങേരി, കുന്നമംഗലം-ചാത്തമംഗലം, ചേളന്നൂര്‍ – കക്കോടി, പെരുമണ്ണ – ഒളവണ്ണ, പന്നിയങ്കര എന്നിവിടങ്ങളിലായി ഒന്‍പത് ടീമുകളെ നിയോഗിച്ചു. താമരശ്ശേരി താലൂക്കിലെ ഉണ്ണികുളം, രാരോത്ത്, കൊടുവള്ളി, പുതുപ്പാടി, പുത്തൂര്‍, കിഴക്കോത്ത് എന്നിവിടങ്ങളില്‍ നിയന്ത്രണങ്ങള്‍ക്കും നിരീക്ഷണത്തിനുമായി ആറ് ടീമുകളുണ്ടാവും.

ചോമ്പാല ഹാര്‍ബര്‍, വടകര, അഴിയൂര്‍, നാദാപുരം റോഡ്, കുറ്റ്യാടി, നാദാപുരം – കല്ലാച്ചി, ആയഞ്ചേരി, കക്കട്ടില്‍, കൊയിലാണ്ടി, പേരാമ്പ്ര, നടുവണ്ണൂര്‍, മേപ്പയ്യൂര്‍, പയ്യോളി, അരിക്കുളം ടൗണ്‍, മൂടാടി ടൗണ്‍, കൊയിലാണ്ടി ഹാര്‍ബര്‍ എന്നിവിടങ്ങളിലേക്കും ക്യുക് റെസ്‌പോണ്‍സ് ടീമിനെ ഏര്‍പ്പെടുത്തിയ മറ്റ് കേന്ദ്രങ്ങള്‍.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ താമരശ്ശേരി ന്യൂസിന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read