കോഴിക്കോട് ജില്ലയില്‍ കോവിഡ് പ്രതിരോധ വാക്‌സിനെടുത്തത് 25,01,504പേര്‍

By | Tuesday August 31st, 2021

SHARE NEWS

കോഴിക്കോട്:
കോഴിക്കോട് ജില്ലയില്‍ ഉയര്‍ന്ന നിരക്കില്‍ വാക്സിനേഷന്‍ പുരോഗമിക്കുന്നു. ജില്ലയില്‍ ഇതുവരെ 25,01,504പേര്‍ കോവിഡ് പ്രതിരോധ വാക്സിനെടുത്തു. ഇതില്‍ 18,32,800ആളുകള്‍ ആദ്യ ഡോസ് സ്വീകരിച്ചു. 6,68704പേര്‍ രണ്ടാം ഡോസും സ്വീകരിച്ചു.

18 നും 45 നുമിടയില്‍ പ്രായമുള്ളവരില്‍ 6,67,771പേര്‍ ആദ്യ ഡോസും 68,903 പേര്‍ രണ്ടാം ഡോസ് വാക്സിനും സ്വീകരിച്ചു. 45നും 60 നുമിടയില്‍ പ്രായമുള്ളവരില്‍ 5,6ക,516 പേര്‍ ആദ്യ ഡോസ് വാക്സിനും 2,33,075 പേര്‍ രണ്ടാം ഡോസ് വാക്സിനും സ്വീകരിച്ചു. 60 വയസിന് മുകളിലുള്ള 4,95,567 പേര്‍ ആദ്യ ഡോസ് വാക്സിനും 2,74,822 പേര്‍ രണ്ടാം ഡോസ് വാക്സിനും സ്വീകരിച്ചു.

13,145പാലിയേറ്റീവ് കെയര്‍ രോഗികള്‍ക്കും 8,953 ഭിന്നശേഷിക്കാര്‍ക്കും വാക്സിന്‍ ലഭിച്ചു. ആദിവാസി മേഖലയില്‍ 18 വയസിനും 45 വയസിനും ഇടയില്‍ പ്രായമുള്ള 3,593 പേര്‍ വാക്സിനെടുത്തു. വൃദ്ധസദനങ്ങളിലുള്ള 768പേര്‍ ആദ്യ ഡോസും 743പേര്‍ രണ്ടാം ഡോസും സ്വീകരിച്ചു. 25
ട്രാന്‍സ്ജന്റര്‍മാരും വാക്സിന്‍ സ്വീകരിച്ചു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ താമരശ്ശേരി ന്യൂസിന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read