കൊവിഡ് രോഗികളുടെ ഡിസ്ചാര്‍ജ് മാനദണ്ഡം പുതുക്കി, തീവ്രത കുറഞ്ഞ, ലക്ഷണങ്ങളില്ലാത്ത രോഗികളെ ഡിസ്ചാര്‍ജ് ചെയ്യും

By | Monday April 26th, 2021

SHARE NEWS

തിരുവനന്തപുരം: പുതിയ കേസുകള്‍ ക്രമാതീതമായി ഉയരുന്ന സാഹചര്യത്തില്‍ കൊവിഡ് രോഗികളുടെ മാനദണ്ഡങ്ങളില്‍ ഇളവ് നല്‍കി ആരോഗ്യവകുപ്പ്. രോഗ തീവ്രത കുറഞ്ഞ രോഗികളെ ലക്ഷണങ്ങളില്ലെങ്കില്‍ ഡിസ്ചാര്‍ജ് ചെയ്യാം. രോഗതീവ്രത കുറഞ്ഞ രോഗികളെ ഡിസ്ചാര്‍ജ് ചെയ്യാന്‍ ഇനി ആന്റിജന്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ല.

72 മണിക്കൂര്‍ നിരീക്ഷണം ഉറപ്പു വരുത്തിയ ശേഷം ലക്ഷണങ്ങള്‍ കാണിച്ചില്ലെങ്കില്‍ ഇവരെ ഡിസ്ചാര്‍ജ് ചെയ്ത് വീട്ടിലെ നിരീക്ഷണത്തിലേക്ക് മാറ്റാമെന്ന് പുതുക്കിയ മാനദണ്ഡത്തില്‍ പറയുന്നു.

നേരിയ രോഗ ലക്ഷണമുള്ളവരെ മൂന്ന് ദിവസത്തെ നിരീക്ഷണത്തിന് ശേഷം വിട്ടയക്കാം. ആന്റിജന്‍ പരിശോധന ആവശ്യമില്ല. തീവ്രത കൂടിയ രോഗികള്‍ക്ക് ആന്റിജന്‍ പരിശോധന തുടരും. നേരിയ ലക്ഷണം മാത്രമുള്ളവര്‍ 17 ദിവസം വീട്ടില്‍ നിരീക്ഷണത്തില്‍ തുടരണം. ഇതിനിടയില്‍ ലക്ഷണങ്ങള്‍ കാണിച്ചാല്‍ ആരോഗ്യവകുപ്പിനെ അറിയിക്കണമെന്നും ചികിത്സ തേടണമെന്നും നിര്‍ദ്ദേശിച്ചു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ താമരശ്ശേരി ന്യൂസിന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read