സി എഫ് തോമസ് എംഎല്‍എയുടെ നിര്യാണത്തില്‍ കൊടുവള്ളി പൗരാവലി അനുശോചിച്ചു

By | Tuesday September 29th, 2020

SHARE NEWS

കൊടുവള്ളി: കേരള കോണ്‍ഗ്രസ് പാര്‍ട്ടിയുടെ സ്ഥാപക നേതാക്കളില്‍ ഒരാളായ സി എഫ് തോമസ് എംഎല്‍എയുടെ നിര്യാണത്തില്‍ കൊടുവള്ളി പൗരാവലി അനുശോചിച്ചു. അധ്യാപക ജീവിതത്തിലൂടെ പൊതുരംഗത്ത് വരുകയും പക്വമായ രാഷ്ട്രീയത്തിന് ഉടമയായിരുന്നു എന്ന് അനുശോചന യോഗം വിലയിരുത്തി. 40 വര്‍ഷത്തോളം എംഎല്‍എയും കേരള കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ചെയര്‍മാന്‍, ഡെപ്യൂട്ടി ചെയര്‍മാന്‍ എന്നീ പദവികളില്‍ ചുമതല വഹിച്ചിരുന്നു.

അനുശോചന ഗൂഗിള്‍ മീറ്റ് യോഗത്തില്‍ കാരാട്ട് റസാഖ് എംഎല്‍എ വി എം ഉമ്മര്‍ മാസ്റ്റര്‍, എ പി മജീദ് മാസ്റ്റര്‍, കെ ബാബു, അബ്ദുഹാജി, പി ആര്‍ മഹേഷ് മാസ്റ്റര്‍, കെ കെ എ ഖാദര്‍, പി ടി സി ഗഫൂര്‍, ഒ പി റഷീദ്, പി ടി എ ലത്തീഫ്. സുനില്‍ , നസീഫ്, അബൂ കല്ലിടിക്കില്‍, ജോണ്‍സണ്‍ ചക്കാട്ടില്‍ പി ടി ബിഷര്‍ എന്നിവര്‍ സംസാരിച്ചു. ടി കെ അതിയത്ത് അധ്യക്ഷത വഹിച്ചു. ഷംസു അസ്മാസ് കൊടുവള്ളി നന്ദി പറഞ്ഞു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ താമരശ്ശേരി ന്യൂസിന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read