കാര്‍ഷിക നഷ്ടപരിഹാരത്തിന് ഓണ്‍ലൈനായി അപേക്ഷിക്കാം

By | Monday May 17th, 2021

SHARE NEWS

കോഴിക്കോട്: കനത്ത മഴയിലും കാറ്റിലുമുണ്ടായ കൃഷിനാശം കര്‍ഷകര്‍ക്ക് ഓണ്‍ലൈനായി കൃഷിഭവന്‍ അധികൃതരെ അറിയിച്ച് നഷ്ടപരിഹാരത്തിന് അപേക്ഷിക്കാം. കര്‍ഷകന്റെ പേര്, വീട്ടു പേര്, വാര്‍ഡ്, കൃഷിഭൂമിയുടെ ആകെ വിസ്തൃതി, കൃഷിനാശം ഉണ്ടായ വിളകളുടെ പേര്, എണ്ണം/വിസ്തൃതി എന്നീ വിവരങ്ങളും കൃഷിയിടത്തില്‍ കര്‍ഷകന്‍ നില്‍ക്കുന്ന ചിത്രങ്ങള്‍ ഉള്‍പ്പടെ നാശനഷ്ടങ്ങളുടെ ചിത്രങ്ങളും ബന്ധപ്പെട്ട കൃഷി ഓഫീസറുടെ വാട്ട്‌സാപ്പ് നമ്പറിലേക്ക് അയക്കണം.

നഷ്ടപരിഹാരം ലഭിക്കുന്നതിന് കര്‍ഷകര്‍ AIMS പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം. ഇതിനായി https://www.aims.kerala.gov.in/home എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കാം. ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ https://youtu.be/PwW6_hDvriY ലിങ്കില്‍ ലഭിക്കും.

വിളകള്‍ ഇന്‍ഷുര്‍ ചെയ്തിട്ടുള്ള കര്‍ഷകര്‍ 15 ദിവസത്തിനകവും മറ്റു കര്‍ഷകര്‍ 10 ദിവസത്തിനുള്ളിലും പോര്‍ട്ടലില്‍ വിവരങ്ങള്‍ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. ലോക്ക്ഡൗണ്‍ മാനദണ്ഡങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ കര്‍ഷകര്‍ പരമാവധി ഈ ഓണ്‍ലൈന്‍ സംവിധാനം പ്രയോജനപ്പെടുത്തി ഓഫീസ് സന്ദര്‍ശനം ഒഴിവാക്കേണ്ടതാണ്. സംശയനിവാരണത്തിന് കൃഷി ഓഫീസറുടെ നമ്പറില്‍ ബന്ധപ്പെടാം.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ താമരശ്ശേരി ന്യൂസിന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read