SHARE NEWS
താമരശ്ശേരി: കട്ടിപ്പാറയില്‍ ഉരുള്‍പൊട്ടിയ സംഭവത്തില്‍ ഒരു മൃതദേഹം കൂടി കണ്ടെത്തി ഇതോടെ മരണം ആറായി. കരിഞ്ചോല ഹസന്റെ മകൾ ജന്നത്ത് (17 ) മൃതദേഹമാണ് വൈകീട്ടോടെ കണ്ടെത്തിയത്. ബാക്കിയുള്ളവർക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുന്നു. ദേശിയ ദുരന്തനിവാരണ സേന സ്ഥലത്തെത്തി തിരച്ചിൽ ശക്തമാക്കിയിട്ടുണ്ട്.
കട്ടിപ്പാറ പഞ്ചായത്തിലെ കരിഞ്ചോല മലയിലാണ് വ്യാഴാഴ്ച പുലര്‍ച്ചെ അഞ്ചരയോടെ ഉരുള്‍പൊട്ടലുണ്ടായത്. ഇതിനെ താഴെ താമസിക്കുന്ന അഞ്ച് വീട്ടുകാരാണ് അപകടത്തില്‍പ്പെട്ടത്. കരിഞ്ചോല ഹസന്, അബ്ദുറഹിമാന്, അബ്ദുസലിം, ഈര്‍ച്ച അബ്ദുറഹിമാന്, കൊടശ്ശേരിപൊയില്‍ പ്രസാദ് എന്നിവരുടെ വീടുകളാണ് അപകടത്തില്‍ തകര്‍ന്നത്.
May also Like
- കട്ടിപ്പാറ കരിഞ്ചോലമലയില്‍ വിദഗ്ദ സംഘം എന്ആര്എസ്എയുടെ സഹായം തേടും
- വീട് നഷ്ടപ്പെട്ടവരെ ക്യാമ്പുകളില്‍ വാടകവീട്ടിലേക്ക് മാറ്റിപാര്‍പ്പിക്കും; ജിയോളജി വകുപ്പ് പരിശോധന നടത്തി
- കരിഞ്ചോലയിലെ അവസാന മൃതദേഹവും കണ്ടെത്തി
- കരിഞ്ചോല ദുരന്തം: മരണപ്പെട്ട ജാഫറിന്റെ മകളുടെ പഠന ചിലവ് ഏറ്റെടുത്ത് ഡി വൈ എഫ് ഐ
- ട്രാക്കിലെ മലയാളി രാജകുമാരന് അർജ്ജുന അവാർഡ്