മയക്കുമരുന്നുവേട്ട; 10 ലക്ഷത്തിന്റെ എംഡിഎംഎയുമായി യുവതിയടക്കം മൂന്ന് പേര്‍ വയനാട്ടില്‍ പിടിയില്‍

By | Tuesday September 14th, 2021

SHARE NEWS

തിരുവനന്തപുരം സ്വദേശികളായ ചിറയിന്‍കീഴ് അമൃതം വീട്ടില്‍ എം യദുകൃഷ്ണന്‍ (25), പൂന്തുറ പടിഞ്ഞാറ്റില്‍ വീട്ടില്‍ എസ്.എന്‍ ശ്രുതി (25), കോഴിക്കോട് വെള്ളിമാട്കുന്ന് മേരിക്കുന്ന് നൗഫത്ത് മഹല്‍ പി ടി നൗഷാദ് (40) എന്നിവരാണ് പിടിയിലായത്. അതിമാരക മയക്കുമരുന്നായ 100 ഗ്രാം എംഡിഎംഎയാണ് ഇവരില്‍ നിന്ന് പിടിച്ചെടുത്തത്. കാട്ടിക്കുളം-ബാവലി റോഡില്‍ എക്‌സൈസ് ഇന്‍#സ്‌പെക്ടര്‍ പി ജി രാധാകൃഷ്ണന്റെ നേതൃത്വത്തില്‍ നടത്തിയ വാഹനപരിശോധനക്കിടെയാണ് മൂവരും പിടിയിലായത്. ഇവര്‍ സഞ്ചരിച്ച മാരുതി സ്വിഫ്റ്റ് കാറും കസ്റ്റഡിയിലെടുത്തു.

പ്രിവന്റിവ് ഓഫീസര്‍മാരായ കെ പി ലത്തീഫ്, സുരേഷ് വെങ്ങാലിക്കുന്നേല്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ഇ അനൂപ്, വിബിന്‍, കെ എസ് സനൂപ്, ഇ സാലിം, വി പി വിജീഷ്‌കുമാര്‍, ഡബ്ല്യുസിഇഒ കെ ഷൈനി, ഡ്രൈവര്‍ എം വി അബ്ദുറഹിം എന്നിവരും സംഘത്തിലുണ്ടായിരുന്നു. അറസ്റ്റിലായവരെയും തൊണ്ടിമുതലുകളും മാനന്തവാടി കോടതിയില്‍ ഹാജരാക്കും.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ താമരശ്ശേരി ന്യൂസിന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read