യു ഡി.എഫ് പ്രകടനപത്രിക പുറത്തിറക്കി; വിദ്യാഭ്യാസ-ആരോഗ്യ രംഗത്തിന് മുന്‍ഗണനയെന്ന് എം.കെ മുനീര്‍

By | Friday April 2nd, 2021

SHARE NEWS

കൊടുവള്ളി: കൊടുവള്ളി മണ്ഡലത്തില്‍ യു.ഡി.എഫ് പ്രകടനപത്രിക പുറത്തിറക്കി. കൊടുവള്ളിയെ വിദ്യാഭ്യാസ ഹബ്ബാക്കുമെന്നും സ്ത്രീകള്‍ക്കും, കുട്ടികള്‍ക്കുമായുള്ള ഹോസ്പിറ്റല്‍ മണ്ഡലത്തില്‍ തുടങ്ങുമെന്നും യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ഡോ.എം.കെ മുനീര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

എല്ലാ പഞ്ചായത്തുകളിലും വികസന സെമിനാറുകള്‍ സംഘടിപ്പിച്ച് ആവശ്യങ്ങള്‍ മനസ്സിലാക്കിയിട്ടുള്ള വികസന പദ്ധതികള്‍ ആസൂത്രണം ചെയ്യും. ദുബൈ ഗോള്‍ഡ് സൂഖ് മാതൃകയില്‍ കൊടുവള്ളിയിലെ നൂറോളം വരുന്ന ജ്വല്ലറികള്‍ ഉള്‍ക്കൊള്ളുന്ന ഗോര്‍ഡ് സൂഖ് മണ്ഡലത്തില്‍ പ്രാവര്‍ത്തികമാക്കും.

വിദ്യാഭ്യാസ മേഖലയില്‍ ഉപരിപഠനത്തിനും കരിയര്‍ മികവിനുമായി സമഗ്ര പദ്ധതികള്‍ ”എക്‌സ്‌ജെന്‍ ഫോര്‍ നെക്‌സ് ജെന്‍” എന്ന പേരില്‍ നടപ്പാക്കും, കോളേജുകളില്‍ പുതിയ കോഴ്‌സുകള്‍ ആരംഭിക്കും.ഭിന്ന ശേഷിക്കാരായ വിദ്യാര്‍ത്ഥികള്‍, പിന്നോക്ക, ദലിത് വിദ്യാര്‍ത്ഥികളെ മുഖ്യധാരയിലേക്ക് ഉയര്‍ത്തിക്കൊണ്ടുവരാനുള്ള പ്രത്യേക വിദ്യാഭ്യാസ പദ്ധതിയും, കലാ, കായിക, സാംസ്‌കാരിക രംഗത്ത് മികവ് പുലര്‍ത്തുന്ന വിദ്യാര്‍ത്ഥികളെ അവരുടെ അഭിരുചിക്കനുസരിച്ച് പ്രത്യേക പരിശീലനങ്ങള്‍ നല്‍കുകയും ചെയ്യും.

കാര്‍ഷിക രംഗത്ത് മികവാര്‍ന്ന രീതിയിലുള്ള ഒരു കാര്‍ഷിക സംസ്‌കാരമാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു. വിവിധ യുഡിഎഫ് നേതാക്കളും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ താമരശ്ശേരി ന്യൂസിന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read