വോട്ടെണ്ണല്‍ ഡ്യൂട്ടിയ്ക്ക് നിയോഗിക്കപ്പെട്ടവര്‍ക്ക് ടെസ്റ്റിന് സൗകര്യം

By | Tuesday April 27th, 2021

SHARE NEWS

കോഴിക്കോട്: വോട്ടെണ്ണല്‍ ഡ്യൂട്ടിയ്ക്ക് നിയോഗിക്കപ്പെട്ടവരും, രണ്ട് ഡോസ് വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കാത്തവരുമായ ഉദ്യോഗസ്ഥര്‍, കൗണ്ടിംഗ് ഏജന്റുമാര്‍ എന്നിവര്‍ക്ക് ആര്‍ ടി പി സി ആര്‍ ടെസ്റ്റ് നിര്‍ബന്ധമാക്കിയ സാഹചര്യത്തില്‍ കോഴിക്കോട് ജില്ലയിലെ എല്ലാ താലൂക്ക് ജനറല്‍ ആശുപത്രികളിലും ജില്ലാ ആശുപത്രിയിലും ഏപ്രില്‍ 28, 29 തീയതികളില്‍ ആര്‍ ടി പി സി ആര്‍ ടെസ്റ്റിന് സൗകര്യമൊരുക്കും.

തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട താണെന്നതിനുള്ള തെളിവ് സഹിതം രാവിലെ 10 മണി മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെയുള്ള സമയത്തിനിടയില്‍ പരിശോധനയ്ക്ക് ഹാജരായി സ്രവസാമ്പിള്‍ നല്‍കേണ്ടതാണ്.

ഏതെങ്കിലും സാഹചര്യത്തില്‍ ആര്‍ ടി പി സി ആര്‍ ടെസ്റ്റ് നടത്താന്‍ സാധിക്കാതെ വരികയോ നിശ്ചിത സമയത്തിനകം റിസള്‍ട്ട് ലഭിക്കാതെ വരികയോ ചെയ്യുന്നവര്‍ക്ക് മെയ് ഒന്നാം തീയതി ആന്റിജന്‍ ടെസ്റ്റ് നടത്തുന്നതിനുള്ള സൗകര്യം ഉണ്ടായിരിക്കും.

https://ws-in.amazon-adsystem.com/widgets/q?ServiceVersion=20070822&OneJS=1&Operation=GetAdHtml&MarketPlace=IN&source=ac&ref=qf_br_asin_til&ad_type=product_link&tracking_id=thamarassery-21&marketplace=amazon&region=IN&placement=B00A0VCJPI&asins=B00A0VCJPI&linkId=95f6df371dde213c8fdca5722a2e4354&show_border=false&link_opens_in_new_window=false&price_color=333333&title_color=0066C0&bg_color=FFFFFF

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ താമരശ്ശേരി ന്യൂസിന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read