താമരശ്ശേരി;
കൊടുവള്ളി നിയോജകമണ്ഡലത്തില്‍ എല്ലാ തദ്ദേശസ്ഥാപനങ്ങളിലും സമ്പൂര്‍ണ്ണ പരാജിതരായി എല്‍.ഡി.എഫ്. മുന്‍പ് മണ്ഡലത്തിലെ കട്ടിപ്പാറ, നരിക്കുനി ഗ്രാമപഞ്ചായത്തുകള്‍ എല്‍.ഡി.എഫിനൊപ്പമുണ്ടായിരുന്നു. ഇത്തവണ കൊടുവള്ളി മുന്‍സിപ്പാലിറ്റി, താമരശ്ശേരി, ഓമശ്ശേരി, കിഴക്കോത്ത്, മടവൂര്‍ എന്നിവ നിലനിര്‍ത്തിയ
യു.ഡി.എഫ് കട്ടിപ്പാറ,നരിക്കുനി ഗ്രാമപഞ്ചായത്തുകള്‍ പിടിച്ചെടുക്കുകയും ചെയ്തു.
2016ലെ നിയമസഭാതെരഞ്ഞെടുപ്പില്‍ കൊടുവള്ളിയില്‍ 573 വോട്ടുകള്‍ക്കായിരുന്നു എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയായ മുന്‍ മുസ് ലിംലീഗ് നേതാവ് കാരാട്ട് റസാഖ് ജയിച്ചത്. യു.ഡി.എഫ് 15,000ല്‍പരം വോട്ടിന് വിജയിക്കുന്ന കൊടുവള്ളിയിലായിരുന്നു അട്ടിമറി വിജയം.
2015ല്‍ നടന്ന തദ്ദേശതെരഞ്ഞെടുപ്പില്‍ കൊടുവള്ളി മുന്‍സിപ്പാലിറ്റിയിലും കട്ടിപ്പാറ, നരിക്കുനി ഗ്രാമപഞ്ചായത്തുകളിലും എല്‍.ഡി.എഫ് നടത്തിയ മുന്നേറ്റത്തിന്റെ തുടര്‍ച്ചയായി ആയിരുന്നു കാരാട്ട് റസാക്കിന്റെ വിജയം. മികച്ച വികസന പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടും തദ്ദേശതെരഞ്ഞെടുപ്പ് നേരിട്ടത്തിന്റെ ആശങ്കയിലാണ് എല്‍.ഡി.എഫ്.
കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കൊടുവള്ളി മുന്‍സിപ്പാലിറ്റിയില്‍ രണ്ട് സീറ്റുകളുടെ വ്യത്യാസത്തിലായിരുന്നു എല്‍.ഡി.എഫിന് അധികാരം നഷ്ടമായത്. എന്നാല്‍ ഇത്തവണ ആകെയുള്ള 36ല്‍ 10 സീറ്റുകളില്‍ മാത്രമാണ് ജയിക്കാനായത്. ഒരു സീറ്റില്‍ എല്‍.ഡി.എഫിന്റെ മുന്‍ കൗണ്‍സിലറായിരുന്ന കാരാട്ട് ഫൈസല്‍ സ്വതന്ത്രനായി മത്സരിച്ച് ജയിച്ചു.
എല്‍.ഡി.എഫ് ഭരണം നിലനിന്ന കട്ടിപ്പാറയില്‍ 15ല്‍ ആറ് സീറ്റുമാത്രമാണ് ഇത്തവണ എല്‍.ഡി.എഫിന് നേടാനായത്. 15ല്‍ 10 സീറ്റുമായി ആയിരുന്നു 2015ല്‍ കട്ടിപ്പാറയില്‍ എല്‍.ഡി.എഫ് അധികാരത്തില്‍ വന്നത്. കട്ടിപ്പാറയില്‍ എല്‍.ഡി.എഫിന്റെ മുന്‍ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സാലി ഇമ്മാനുവല്‍, വൈസ് പ്രസിഡന്റ് കെ.ആര്. രാജന് എന്നിവര്‍ ഉള്‍പ്പെടെ പരാജയപ്പെട്ടു. നിലവിലെ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഒഴികെ ആരും ഇത്തവണ മത്സരിച്ചിരുന്നില്ല. പ്രസിഡന്റായിരുന്ന ബേബി രവീന്ദ്രനും ബ്ലോക്ക് പഞ്ചായത്തിലേക്ക് മത്സരിച്ച വൈസ്പ്രസിഡന്റ് നിധീഷ് കല്ലുള്ളത്തോട് വിജയിക്കുകയും ചെയ്തിരുന്നു.
നരിക്കുനിയില്‍ കഴിഞ്ഞതവണ 15ല്‍ 9 സീറ്റുകള്‍ വിജയിച്ചായിരുന്നു എല്‍.ഡി.എഫ് ഭരണം. എന്നാല്‍ ഇത്തവണ അഞ്ച് സീറ്റ് മാത്രമാണ് എല്‍.ഡി.എഫിന് നേടാനായത്. യു.ഡി.എഫ് ഭരണം നിലനിന്ന താമരശ്ശേരിയിലും ഓമശ്ശേരിയിലും കിഴക്കോത്തും മടവൂരും യു.ഡി.എഫ് കഴിഞ്ഞ പ്രാവിശ്യത്തേക്കാള്‍ തിളക്കമാര്‍ന്ന വിജയമാണ് നേടിയത്. താമരശ്ശേരിയില്‍ 19ല്‍ 14 സീറ്റും യു.ഡി.എഫ് നേടിയപ്പോള്‍ ഓമശ്ശേരിയില്‍ 19ല്‍ 13 സീറ്റുകള്‍ നേടി. മടവൂരില്‍ 17ല്‍ 11, കിഴക്കോത്ത് 18ല്‍ 15 സീറ്റുകളും യുഡിഎഫിനൊപ്പമാണ്.
ഭരണതുടര്‍ച്ചയും പിടിച്ചെടുക്കുമെന്നും പ്രഖ്യാപിച്ച തദ്ദേശസ്ഥാപനങ്ങള്‍ കൈവിട്ടത് എല്‍.ഡി.എഫിന് കൊടുവള്ളി നിയോജകമണ്ഡലത്തില്‍ വന്‍ തിരിച്ചടിയാണ് നല്‍കുന്നത്.
കട്ടിപ്പാറ ഗ്രാമ പഞ്ചായത്ത് സ്ഥാനാര്‍ഥികളും ലഭിച്ച വോട്ടുകളും
1.കല്ലുള്ളതോട്:ഭൂരിപക്ഷം : 167
വി.പി.സുരജ (സി.പി.എം)590,അനു പ്രകാശ് (യു.ഡി.എഫ് സ്വതന്ത്ര.)423, വിനിഷ റിനീഷ് (ബി.ജെ.പി)143.
2. അമരാട്: ഭൂരിപക്ഷം :6
ഷാഹിം ഹാജി(യു.ഡി.എഫ് സ്വതന്ത്രന്) 280,ഷാന്‍ കട്ടിപ്പാറ (ബി.ജെ.പി),274, ജോണി കളമ്പനാനിയില്(എല്‍.ഡി.എഫ് സ്വതന്ത്രന്), അബ്ദുള്‍ സലീം(വെല്‍ഫെയര്‍ പാര്‍ട്ടി).
3.താഴ് വാരം:ഭൂരിപക്ഷം : 20
ജിന്‍സി തോമസ് (കോണ്‍ഗ്രസ്)409, സാലി ഇമ്മാനുവല്‍ (സി.പി.എം)389 , ശശികല രവീന്ദ്രന് (ബി.ജെ.പി), അജിത (വെല്‍ഫെയര്‍ പാര്‍ട്ടി).
4 ചമല്‍ :ഭൂരിപക്ഷം : 73
അനില്‍ ജോര്‍ജ്ജ് (കോണ്‍ഗ്രസ്)560, കെ.വി.സെബാസ്റ്റിയന് (എല്‍.ഡി.എഫ് സ്വതന്ത്രന്)487, രതീഷ് ചമല്‍ (ബി.ജെ.പി)
5. പയോണ: ഭൂരിപക്ഷം :248
അനിത രവീന്ദ്രന് (സി.പി.ഐ)687, പി.ബീന (കോണ്‍ഗ്രസ്)439, സുബിത ബിജു (ബി.ജെ.പി.).
6.പൂലോട് : ഭൂരിപക്ഷം : 86
അഷ്റഫ് പൂലോട് (മുസ്ലീം ലീഗ്)469, അബ്ബാസ് കൂളിയാട് (എല്‍.ഡി.എഫ് സ്വതന്ത്രന്)383, ബിനീഷ് (ബി.ജെ.പി), അബ്ബാസ് (സ്വതന്ത്രന്), മുസ്തഫ വെളുത്തകാവില് (സ്വതന്ത്രന്).
7.ചുണ്ടന്‍കുഴി:ഭൂരിപക്ഷം :103
വിഷ്ണു ചുണ്ടന്‍കുഴി (സി.പി.എം)520, കെ.പി.രാജന് (കോണ്‍ഗ്രസ്)417, ശ്യാംജിത്ത് ജാവയില്‍ (എന്‍.ഡി.എ).
8.കന്നൂട്ടിപ്പാറ: ഭൂരിപക്ഷം : 85
അബൂബക്കര്‍കുട്ടി (ലീഗ്)530, കെ.ആര്.രാജന് (സി.പി.എം)445, ഷാജി പി.എം. (ബി.ജെ.പി), രാജന് (സ്വതന്ത്രന്).
9.പുല്ലാഞ്ഞിമേട്:ഭൂരിപക്ഷം : 464
ബേബി രവീന്ദ്രന് (സി.പി.എം)528 , സാബിറ (യു.ഡി.എഫ്)64, സുനിത വേണു (ബി.ജെ.പി).
10. അമ്പായത്തോട്: ഭൂരിപക്ഷം : 169
സീന സുരേഷ് (സി.പി.എം.)614, നിഷ ബൈജു (യു.ഡി.എഫ് സ്വതന്ത്ര) 445, ഷൈനി ഷിജു (ബി.ജെ.പി).
11.കോളിക്കല്‍: ഭൂരിപക്ഷം : 84
മുഹമ്മദ് മോയത്ത് (ലീഗ്)614, കെ.വി.മുഹമ്മദ് റാഫി കുരിക്കള്‍ (എല്‍.ഡി.എഫ് സ്വതന്ത്രന്)530, ഷൈജു.പി.എം (ബി.ജെ.പി), മുഹമ്മത് (സ്വതന്ത്രന്), മുഹമ്മദ് റാഫി (സ്വതന്ത്രന്).
12.വടക്കുംമുറി: ഭൂരിപക്ഷം : 21
ബിന്ദു സന്തോഷ് (ലീഗ്)562, വി. ജാനു (എല്‍.ഡി.എഫ് സ്വതന്ത്ര)541, ദീപ വിനോദ് (ബി.ജെ.പി).
13.വെട്ടിഒഴിഞ്ഞതോട്ടം: ഭൂരിപക്ഷം : 111
സാജിദ ഇസ്മയില്‍ (ലീഗ്)485, സല്‍മ സുബൈര്‍ (എല്‍.ഡി.എഫ്)374, സരിത ബാബു (ബി.ജെ.പി).
14. ചെമ്പ്രകുണ്ട: ഭൂരിപക്ഷം:96
സൈനബ നാസര്‍ (എല്‍.ഡി.എഫ് സ്വതന്ത്ര)455, സീനത്ത് ടീച്ചര്‍ (കോണ്‍ഗ്രസ്)359, ഷീന ചന്ദ്രന്(ബി.ജെ.പി), സൈനബ (സ്വതന്ത്ര.)
15.കട്ടിപ്പാറ: ഭൂരിപക്ഷം:112
പ്രേംജി ജയിംസ് (കോണ്‍ഗ്രസ്)615,ലത്തീഫ് ക്വാറി (എല്‍.ഡി.എഫ് സ്വതന്ത്രന്)503 , ജയേഷ് (ബി.ജെ.പി), അതൃമാന്‍കുട്ടി (വെല്‍ഫെയര്‍ പാര്‍ട്ടി), അബ്ദുല്‍ ലത്തീഫ് കട്ടിപ്പാറ (സ്വതന്ത്രന്), അബ്ദുള്‍ ലത്തീഫ് (സ്വതന്ത്രന്).
May also Like
- താമരശ്ശേരി പഞ്ചായത്ത് ഭരണം യു.ഡി.എഫ് തുടരും
- കൊടുവള്ളി മുന്‍സിപ്പാലിറ്റിയില്‍ ഭരണം നിലനിര്‍ത്തി യു.ഡി.എഫ്
- എ.പി. മജീദ് മാസ്റ്റര്‍ക്ക് വിജയം; കൊടുവള്ളിയില്‍ ആദ്യഫലങ്ങള്‍ യു.ഡി.എഫിന്
- കൊടുവള്ളി ബ്ലോക്കില്‍ വോട്ട് ചെയ്തത് 79.94% പേര്, കൊടുവള്ളി മുന്‍സിപ്പാലിറ്റിയില്‍ 78.55% വോട്ടിങ്
- കൊടുവള്ളി ബ്ലോക്കില്‍ നാലുമണിയോടെ 70.45% പേര് വോട്ട് രേഖപ്പെടുത്തി