പരിക്കിനെ മറികടന്ന് കാരാട്ട് റസാക്ക് വീണ്ടും പ്രചാരണ രംഗത്ത്

By | Friday April 2nd, 2021

SHARE NEWS

കൊടുവളളി: പരിക്കിനെയും മറികടന്ന് കൊടുവള്ളിയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കാരാട്ട് റസാക്ക് വീണ്ടും പ്രചാരണ രംഗത്തെത്തി. വെള്ളിയാഴ്ച നടന്ന റോഡ്‌ഷോയില്‍ പ്രത്യേകം സജ്ജീകരിച്ച വാഹനത്തിലാണ് അദ്ദേഹം പങ്കെടുത്തത്. കഴിഞ്ഞ ദിവസം പര്യടനത്തിനിടെ വാഹനത്തില്‍നിന്നും വീണാണ് കാരാട്ട് റസാക്കിന് പരിക്കേറ്റത്. നെറ്റിയിലും ചുണ്ടിനും കാലിനുമാണ് പരിക്കേറ്റത്.

കൊടുവളളി മുന്‍സിപ്പാലിറ്റിയിലെ വെണ്ണക്കാട് നിന്നാണ് റോഡ് ഷോ ആരംഭിച്ചത്. തുടര്‍ന്ന് ഓമശ്ശേരി, താമരശ്ശേരി, കിഴക്കോത്ത്, നരിക്കുനി, മടവൂര്‍ പഞ്ചായത്തുകളിലെ വിവിധ കേന്ദ്രങ്ങളിലെ പര്യടനത്തിന് ശേഷം പന്നൂരില്‍ സമാപിച്ചു.

എല്‍ഡിഎഫ് നേതാകളായ ആര്‍പി ഭാസ്‌കരന്‍, ഒപിഐ കോയ, വായോളി മുഹമ്മദ്, കെ ബാബു, വേളാട്ട് മുഹ മ്മദ്, സലീം മടവൂര്‍, സോമന്‍ പിലാത്തോട്ടം, കെവി സെബാസ്റ്റിയന്‍ എന്നിവര്‍ എംഎല്‍എയെ അനുഗമിച്ചു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ താമരശ്ശേരി ന്യൂസിന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read