ചരിഞ്ഞ നിലയില്‍ കണ്ടെത്തിയ കാട്ടാനയുടെ ജഢം ഇന്ന് ദഹിപ്പിക്കും

By | Sunday May 9th, 2021

SHARE NEWS

കോടഞ്ചേരി: വട്ടച്ചിറ ആകാശവാണി വനത്തില്‍ ചരിഞ്ഞ നിലയില്‍ കണ്ടെത്തിയ കാട്ടാനയുടെ ജഢം ഇന്ന് (ഞായര്‍) ദഹിപ്പിക്കും. ശനിയാഴ്ച രാവിലെ വനത്തില്‍ കാട്ടുതേന്‍ ശേഖരിക്കാന്‍ പോയ ആദിവാസികളാണ് ആനയുടെ ജഢം കണ്ടത്. 25 വയസുള്ള മോഴ ആനയാണ് ചരിഞ്ഞത്. മലമുകളില്‍ നിന്ന് താഴേക്ക് വീണതാണ് മരണ കാരണമന്നാണ് നിഗമനം.

വനം വകുപ്പ് അസിസ്റ്റന്റ് വെറ്ററിനറി സര്‍ജന്‍ ഡോക്ടര്‍ അരുണ്‍ സത്യന്‍ കാട്ടിലെത്തി പോസ്റ്റുമോര്‍ട്ടം നടത്തി. ഇന്ന് (ഞായര്‍) വനത്തില്‍ ആനയെ ദഹിപ്പിക്കുമെന്ന് താമരശേരി റെയിഞ്ച് ഫോറസ്റ്റ് ഓഫിസര്‍ രാജീവ് കുമാര്‍ പറഞ്ഞു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ താമരശ്ശേരി ന്യൂസിന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read