കാണാതായ യുകെജി വിദ്യാര്‍ഥിയുടെ മൃതദ്ദേഹം കണ്ടെത്തി

By | Thursday August 16th, 2018

SHARE NEWS

എളേറ്റിൽ: കഴിഞ്ഞ തിങ്കളാഴ്ച മുതൽ കാണാതായ ഇയ്യാട്ചേലൂർ മീത്തൽ മുഹമ്മദലിയുടെ മകൻ മുഹമ്മദ് യാസിമിന്റെ (7) മൃതദേഹം എളേറ്റിൽ ന്യൂ ജുമാ മസ്ജിദിന് സമീപമുള്ള തോട്ടുങ്ങര വയലിൽ കണ്ടെത്തി .

വ്യാഴ്ച  ഉച്ചക്ക് 12 മണിക്കാണ് ചെറ്റക്കടവ് തോട്ടിന് സമീപം വയലിൽ മൃതദേഹം പൊങ്ങിക്കിടക്കുന്നത് കണ്ടത്. ഇയ്യാട് ഗ്ലോബൽ പബ്ലിക് സ്ക്കൂൾ യു.കെ.ജി വിദ്യാർത്ഥിയായ യാസിമിനെ തിങ്കളാഴ്ച 3 മണിയോടെയാണ് സ്കൂളിൽ നിന്നും കാണാതായത്. സ്ക്കൂളിന് സമീപത്ത് കൂടെ ഒഴുകുന്ന തോട്ടിൽ വീണതാണെന്ന അഭിപ്രായത്തിൽ ഈ തോട്ടിൽ നാട്ടുകാരും ഫയർഫോഴ്സും കഴിഞ്ഞ മൂന്ന് ദിവസമായി തിരച്ചിലായിരുന്നു.

ഇന്നലെ (വ്യാഴം) രാവിലെ 10 മണിക്ക് കൊടക്കാട്ട് ജനിൻ കുമാർ.ഷിനോയി, അക്ഷയി’ ജിനേശ്, ബാബു, കണ്ണൻ കുന്നുമ്മൽ പക്കർ എന്നിവർ തെരച്ചിലിനിടയിൽ കരകവിഞ്ഞൊഴുകിയതോടിന് സമീപം പൊന്ത കെട്ടിന് തങ്ങിനിൽക്കുന്നത് കണ്ടത്.ഉടൻ കൊടുവള്ളി പോലീസിൽ വിവരമറിയിക്കുകയും പോലീസ് സ്ഥലത്തെത്തി മൃതദേഹം എടുത്ത് പോസ്മോർട്ടത്തിനയക്കുകയും ചെയ്തു

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ താമരശ്ശേരി ന്യൂസിന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read