വനമിത്ര അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു

By | Thursday July 15th, 2021

SHARE NEWS

ജൈവവൈവിദ്ധ്യ സംരക്ഷണ രംഗത്തെ മികച്ച പ്രവര്‍ത്തനങ്ങള്‍ക്കുളള ഈവര്‍ഷത്തെ വനമിത്ര അവാര്‍ഡിന് വനം വകുപ്പ് അപേക്ഷ ക്ഷണിച്ചു.  അതത് പ്രദേശങ്ങളില്‍ സമൂഹ നന്മക്കായി ജൈവവൈവിധ്യം നിലനിര്‍ത്തുന്നതിന് വൃക്ഷത്തൈകള്‍ വെച്ചുപിടിപ്പിച്ച് പരിപാലിക്കുന്നവരും കാവ്, കണ്ടല്‍ക്കാടുകള്‍, ഔഷധസസ്യങ്ങള്‍, കൃഷി തുടങ്ങിയ ജൈവവൈവിധ്യ രംഗങ്ങളിലെ മികവിന് സ്തുത്യര്‍ഹവും നിസ്വാര്‍ത്ഥവുമായ സംഭാവനകള്‍ നല്‍കിയവരുമായ കോഴിക്കോട് ജില്ലയിലെ വ്യക്തികള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സന്നദ്ധ സംഘടനകള്‍, കൃഷിക്കാര്‍, തുടങ്ങിയവര്‍ക്ക് അപേക്ഷിക്കാം. 25000 രൂപയും  ഫലകവും അടങ്ങുന്നതാണ് അവാര്‍ഡ്.  അപേക്ഷകള്‍ അവാര്‍ഡിനുളള അര്‍ഹത സാധൂകരിക്കുന്ന കുറിപ്പും വിശദ വിവരങ്ങളും ഫോട്ടോകളും സഹിതം കോഴിക്കോട് സോഷ്യല്‍ ഫോറസ്ട്രി വിഭാഗം അസി.ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ (വനശ്രീ), അരക്കിണര്‍ പി.ഒ,  മാത്തോട്ടം മുമ്പാകെ ജൂലൈ 31 ന് വൈകീട്ട് അഞ്ചിനകം സമര്‍പ്പിക്കണം. ഫോണ്‍ : 0495 2416900.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ താമരശ്ശേരി ന്യൂസിന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read