മുന്‍ എം.എല്‍.എ സി. മോയിന്‍കുട്ടി അന്തരിച്ചു

By | Monday November 9th, 2020

SHARE NEWS

താമരശ്ശേരി:
മുന്‍ എം.എല്‍.എയും മുസ്ലിംലീഗ് സംസ്ഥാന വൈസ് പ്രസിഡന്റുമായ സി. മോയിന്‍കുട്ടി അന്തരിച്ചു. 78 വയസായിരുന്നു. അസുഖ ബാധിതനായി ചികിത്സയിലായിരുന്നു.

മുന്‍ താമരശ്ശേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് , ജില്ലാ കൗണ്‍സില്‍ അംഗം,96 ല്‍ കൊടുവള്ളിയില്‍ നിന്നും 2001 ലും 2011ലും തിരുവമ്പാടിയില്‍ നിന്നും കേരള നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി, മുസ്ലിം ലീഗ് കോഴിക്കോട് ജില്ലാ സെക്രട്ടറി ,ഖജാന്‍ജി,അണ്ടോണ മഹല്ല് മുത്തവല്ലി, ഒടുങ്ങാക്കാട്മഖാം ട്രസ്റ്റ് പ്രസിഡണ്ട്, താമരശ്ശേരി ടൗണ്‍കുന്നിക്കല്‍പളളിക്കമ്മറ്റി പ്രസിഡണ്ട്, കേരളാ സ്റ്റേറ്റ് റൂറല്‍ ഡവലപ്പ്മന്റ് ബോര്‍ഡ് അംഗം, കെ.എസ്.ആര്‍.ടി സി അഡൈ്വസറി ബോര്‍ഡ്അംഗം താമരശ്ശേരി സി എച്ച് സെന്റര്‍ പ്രസിഡണ്ട്,തുടങ്ങി നിരവധി സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്.

പിതാവ് :കോഴിക്കോട് താലൂക്ക് മുസ്ലിം ലീഗിന്റെയും, താമരശ്ശേരി പഞ്ചായത്തിന്റെയുംമുന്‍ പ്രസിഡന്റ്റെ ണ്ടായിരുന്ന പരേതനായ പി. സി അഹമ്മദ് കുട്ടി ഹാജി. മാതാവ് : :കുഞ്ഞിമാച്ച. ഭാര്യ:പയേരി കദീജ.
മക്കള്‍ : അന്‍സാര്‍ അഹമ്മദ്, മുബീന, ഹസീന.
മരുമക്കള്‍ :എംപി മുസ്തഫ (അരീക്കോട് ),എന്‍. സി അലി (നരിക്കുനി ) യു. സി ആയിഷ.

സഹോദരങ്ങള്‍ : പി. സി അബ്ദുല്‍ ഹമീദ് (റിട്ട : ഇ. എസ്. ഐ കമീഷണര്‍ )പി സി ഉമ്മര്‍ കുട്ടി (ഗ്ലാസ് ഹൗസ് താമരശ്ശേരി )
ഇഞ്ചിനിയര്‍:പി. സി അബ്ദുല്‍ റഷീദ് (ആര്‍കിടെക് കോഴിക്കോട് )
അബ്ദുള്‍ നാസര്‍ ഓടങ്ങല്‍(വേവ്‌സ് സലൂണ്‍) ആയിശു നെരോത്ത് റാബിയ മേപ്പയ്യൂര്‍.നസീമ പെരിന്തല്‍മണ്ണ.
കബറടക്കം ഇന്ന് ഉച്ചയ്ക്ക് ഒരുമണിയ്ക്ക് അണ്ടോണ ജമാഅത്ത് പള്ളി ഖബര്‍സ്ഥാനില്‍.

 

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ താമരശ്ശേരി ന്യൂസിന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read