കോഴിക്കോട് റെയില്‍വെ പ്ലാറ്റ്‌ഫോമില്‍ നിന്നും 15.750 കിലോഗ്രാം കഞ്ചാവ് കണ്ടെടുത്തു

By | Wednesday September 8th, 2021

SHARE NEWS

കോഴിക്കോട്: കോഴിക്കോട് റെയില്‍വെ പ്ലാറ്റ്‌ഫോമില്‍ നിന്നും 15.750 കിലോഗ്രാം കഞ്ചാവ് കണ്ടെടുത്തു.കോഴിക്കോട് നഗരത്തില്‍ ലഹരി വസ്തുക്കളുടെ പരിശോധന കര്‍ശനമാക്കിയതിനെ തുടര്‍ന്ന് കോഴിക്കോട് എക്‌സൈസ് സര്‍ക്കിള്‍ പാര്‍ട്ടിയും കോഴിക്കോട് എക്‌സൈസ് ഇന്റലിജന്‍സ് & ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ, കോഴിക്കോട് റെയില്‍വെ പ്രൊട്ടക്ഷന്‍ ഫോഴ്‌സും സംയുക്തമായി ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്.

ട്രെയിന്‍ മാര്‍ഗ്ഗം ഇതര സംസ്ഥാനത്ത് നിന്നും കഞ്ചാവ് കടത്ത് വ്യാപകമായതിനെ തുടര്‍ന്നാണ് പരിശോധന നടത്തിയത്. കണ്ടെടുത്ത കഞ്ചാവ് ചെറിയ ചെറിയ പോളിത്തീന്‍ കവറുകളിലാക്കി ഷോള്‍ഡര്‍ ബാഗിലും ട്രോളി ബാഗിലും ഒളിപ്പിച്ചു വെച്ച നിലയിലാണ് പ്ലാറ്റ്‌ഫോമില്‍ നിന്നും കണ്ടെടുത്തത്. കഞ്ചാവിന്റെ ഉടമയെ കണ്ടെത്താന്‍ എക്‌സൈസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.

പരിശോധനയില്‍ എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ശരത്ത് ബാബു.സി, എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പ്രജിത്ത്.എ, പ്രിവന്റീവ് ഓഫീസര്‍മാരായ അബ്ദുള്‍ ഗഫൂര്‍, എം.സജീവന്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ഗംഗാധരന്‍, മുഹമ്മദ് അബ്ദുള്‍ റഹൂഫ്, കോഴിക്കോട് ആര്‍.പി.എഫ് ഇന്‍സ്‌പെക്ടര്‍മാരായ സുനില്‍ കുമാര്‍, ശ്രീനാരായണന്‍, ഭാസ്‌കരന്‍ എന്നിവര്‍ പങ്കെടുത്തു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ താമരശ്ശേരി ന്യൂസിന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read