പൂവാറന്തോടില്‍ 200 ലിറ്റര്‍ വാഷ് കണ്ടെടുത്ത് നശിപ്പിച്ചു

By | Monday November 16th, 2020

SHARE NEWS

താമരശേരി: കൂടരഞ്ഞി പൂവാറന്തോട് കാടോത്തിക്കുന്നു ഭാഗത്ത് താമരശേരി എക്സൈസ് സംഘം നടത്തിയ പരിശോധനയില്‍ 200 ലിറ്റര്‍ വാഷ് കണ്ടെടുത്ത് നശിപ്പിച്ചു. തോട്ടില്‍ പാറക്കൂട്ടങ്ങള്‍ക്കിടയില്‍ ഒളിപ്പിച്ചു വച്ച നിലയിലായിരുന്നു വാഷ് കണ്ടെത്തിയത്. സംഭവത്തില്‍ കേസ് എടുത്തു.

എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എന്‍.കെ.ഷാജിയുടെ നേതൃത്വത്തില്‍ നടന്ന പരിശോധനയില്‍ പ്രിവന്റീവ് ഓഫീസര്‍ കെ. ഷൈജു, സിഇഒമാരായ സുജില്‍, പി.ജെ.മനോജ് എന്നിവര്‍ പങ്കെടുത്തു.

 

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ താമരശ്ശേരി ന്യൂസിന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read