കൊടുവള്ളി: തിരിച്ച് വരുന്ന പ്രവാസികള്‍ക്ക് ക്വാറന്ൈറനില് പ്രവേശിക്കുന്നതിനായി കിഴക്കോത്ത് പഞ്ചായത്തിലെ ആവിലോറ കേന്ദ്രീകരിച്ച് ഗ്രാമ പഞ്ചായത്തിന്റെ കീഴില്‍ വോയ്സ് ഓഫ് ആവിലോറ ചാരിറ്റബ്ള്‍ ട്രസ്റ്റും, പി.കെ.ബ്രദേര്‍സും സംയുക്തമായി ക്വാറന്റൈന് സെന്റര്‍ ആരംഭിച്ചു.
സെന്ററിന്റെ ഉല്‍ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എന്‍.സി.ഉസ്സയിന് മാസ്റ്റര്‍ നിര്‍വ്വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പര്‍ എം.എ.ഗഫൂര്‍ മാസ്റ്റര്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ പി.കെ.മൊയ്തീന് ഹാജി, ഗ്രാമ പഞ്ചായത്ത് മെമ്പര്‍ ടി.പി.ഇബ്രാഹിം,
പി.കെ.ഹാരിസ്, കെ.കാദര്‍മാസ്റ്റര്‍, മുജീബ് ആവിലോറ, ഷമീര്‍ പറക്കുന്ന്, ഷംസു കുറുങ്ങോട്, പി.കെ.സിറാജ്, ടി.പി.റഫീഖ്, എ.കെ.സുബൈര്‍, എ.കെ.നാസര്‍, സി.കെ.മുഹമ്മദ് മുട്ടായി, ടി.പി.സലീം, സി കെ ഷാനവാസ് തുടങ്ങിയവര്‍ സംസാരിച്ചു.
ക്വാറന്റൈന് സെന്ററിലേക്ക് ആദ്യമായി വന്ന പ്രവാസി മുഐമിന്‍ ടൗണ്‍ മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പാട്ട് പാടി, പൂക്കള്‍ വിതറി സ്വീകരണവും നല്കി.