കൊടുവള്ളി ബ്ലോക്കില്‍ വോട്ട് ചെയ്തത് 79.94% പേര്‍, കൊടുവള്ളി മുന്‍സിപ്പാലിറ്റിയില്‍ 78.55% വോട്ടിങ്

By | Monday December 14th, 2020

SHARE NEWS

താമരശ്ശേരി;
ത്രിതലപഞ്ചായതത്ത് തെരഞ്ഞെടുപ്പില്‍ കൊടുവള്ളി ബ്ലോക്ക് തലത്തിലെ ഗ്രാമപഞ്ചായത്തുകളില്‍ 79.94% പേര്‍ വോട്ട് രേഖപ്പെടുത്തി. കൊടുവള്ളി മുന്‍സിപ്പാലിറ്റിയില്‍ 80.43% പേരാണ് വോട്ട് രേഖപ്പെടുത്തിയത്. കൊടുവള്ളി ബ്ലോക്കിലെ ഗ്രാമപഞ്ചായത്തുകളിലെ വോട്ടിങ് ശതമാനം ഇങ്ങനെയാണ്. തിരുവമ്പാടി – 77.18, കൂടരഞ്ഞി – 78.6, കിഴക്കോത്ത് – 80.54, മടവൂര്‍ – 81.74, പുതുപ്പാടി – 80.95, താമരശ്ശേരി – 79.48, ഓമശ്ശേരി – 81.79, കട്ടിപ്പാറ – 84.88, കോടഞ്ചേരി – 75.35

കോഴിക്കോട് ജില്ലയില്‍ ത്രിതലപഞ്ചായതത്ത് തെരഞ്ഞെടുപ്പില്‍ 79.01% പേര്‍ വോട്ട് രേഖപ്പെടുത്തി.ജില്ലയില്‍ 2,533,025 വോട്ടര്‍മാരില്‍ 2004137 പേരാണ് വോട്ടു ചെയ്തത്. 12,08,545 പുരുഷ വോട്ടര്‍മാരില്‍ 949128 പേര്‍ വോട്ടു ചെയ്തു (78.47 ശതമാനം). 13,24,449 സ്ത്രീ വോട്ടര്‍മാരില്‍ 1055129 പേരും വോട്ട് രേഖപ്പെടുത്തി (79.66 ശതമാനം). ഏഴു ട്രാന്‍സ്ജെന്‍ഡര്‍മാരും സമ്മതിദാനാവകാശം വിനിയോഗിക്കാനെത്തി. ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തില്‍ 24 പേരാണ് ആകെ ഉണ്ടായിരുന്നത്. 5985 സ്ഥാനാര്‍ഥികളാണ് ജില്ലയില്‍ ജനവിധി തേടിയത്.

നഗരസഭകളില്‍ രാമനാട്ടുകരയിലാണ് ഏറ്റവും കൂടുതല്‍പ്പേര്‍ വോട്ടു ചെയ്തത്. 81.91 ശതമാനം. ബ്ലോക്ക് പഞ്ചായത്തുകളില്‍ കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്തിലാണ് വോട്ടിങ്് ശതമാനം കൂടുതലുള്ളത് (83.32 ശതമാനം).നാളെയാണ് വോട്ടെണ്ണല്‍ നടക്കുക.

കൊവിഡ് ചട്ടങ്ങള്‍ പാലിച്ചുകൊണ്ട് നടത്തിയ പൊതുവെ തെരഞ്ഞെടുപ്പ് സമാധാനപരമായിരുന്നു. നാദാപുരത്ത് കരുവന്‍പൊയിലും ചെറിയ രീതിയില്‍ സംഘര്‍ഷം ഉണ്ടായെങ്കിലും പോലീസെത്തി സ്ഥിതി പെട്ടൈന്ന് ശാന്തമാക്കി. അവസാനത്തെ ഒരു മണിക്കൂര്‍ കൊവിഡ് ബാധിതര്‍ക്കായി നീക്കിവച്ചിരുന്നു.

തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് 3,274 വോട്ടിംഗ് മെഷീനുകളാണ് സജ്ജമാക്കിയത്. ആകെ 2,987 പോളിംഗ് ബൂത്തുകളാണ് ജില്ലയിലുണ്ടായിരുന്നത്. ഭിന്നശേഷി സൗഹൃദമാക്കിയാണ് ഓരോ പോളിംഗ് സ്റ്റേഷനുകളും പ്രവര്‍ത്തിച്ചത്. ഓരോ വോട്ടറുടെയും സ്വകാര്യത ഉറപ്പുവരുത്തുന്ന വിധം വോട്ടിംഗ് കമ്പാര്‍ട്ട്മെന്റുകള്‍ സജ്ജീകരിച്ചു. ഹരിത ചട്ടം പാലിച്ച് 15 മാതൃകാ ബൂത്തുകളും ഒരുക്കി. ജില്ലയിലുടനീളം ഹരിതചട്ടം പാലിച്ചുകൊണ്ടാണ് തെരഞ്ഞെടുപ്പ് പ്രക്രിയ പൂര്‍ത്തീകരിച്ചത്. തെരഞ്ഞെടുപ്പ് ആവശ്യങ്ങള്‍ക്കായി 1951 വാഹനങ്ങളാണ് സര്‍ക്കാര്‍ വാഹനങ്ങള്‍ക്ക് പുറമെ സജ്ജമാക്കിയിരുന്നു.

കോവിഡ് സുരക്ഷക്കാവശ്യമായ പി.പി.കിറ്റ്, സാനിറ്റൈസര്‍, ഗ്ലൗസ്, മാസ്‌ക്, ഫേസ് ഷീല്‍ഡ് എന്നിവ നേരത്തെ ജില്ലയില്‍ വിതരണം ചെയ്തിരുന്നു. ജില്ലയില്‍ 17303 പോളിംഗ് ഉദ്യോഗസ്ഥരാണ് തെരഞ്ഞെടുപ്പ് ഡ്യൂട്ടി നിര്‍വ്വഹിച്ചത്. 14935 ഉദ്യോഗസ്ഥര്‍ പോളിംഗ് ബൂത്തില്‍ ഉണ്ടായിരുന്നു. ഇവര്‍ക്കു പുറമെ 400 പേരടങ്ങിയ സ്പെഷ്യല്‍ പോളിംഗ് ഉദ്യോഗസ്ഥരും വോട്ടെടുപ്പ് പ്രക്രിയയില്‍ പങ്കാളികളായി.

പോളിങ് ശതമാനം (രാത്രി 8.45 വരേ ലഭ്യമായത്)

കോഴിക്കോട് ജില്ല – 79.1

കോഴിക്കോട് കോര്‍പ്പറേഷന്‍ – 70.39

മുനിസിപ്പാലിറ്റികള്‍

1. കൊയിലാണ്ടി – 79.79
2. വടകര – 78.64
3. പയ്യോളി – 78.64
4. രാമനാട്ടുകര – 81.91
5. കൊടുവളളി – 80.43
6. മുക്കം – 81.27
7. ഫറോക്ക് -79.72

ബ്ലോക്ക് പഞ്ചായത്തുകള്‍

1. വടകര – 79.01
2. തുണേരി – 78.76
3. കുന്നുമ്മല്‍ – 80.62
4. തോടന്നൂര്‍ – 79.68
5. മേലടി – 80.74
6. പേരാമ്പ്ര – 83.06
7. ബാലുശ്ശേരി – 81.84
8. പന്തലായനി – 81.45
9. ചേളന്നൂര്‍ – 82.98
10. കൊടുവളളി – 79.94
11. കുന്ദമംഗലം – 83.32
12. കോഴിക്കോട് – 81.29

ഗ്രാമപഞ്ചായത്തുകള്‍

1. അഴിയൂര്‍ – 75.92
2. ചോറോട് – 80.48
3. ഏറാമല – 80.47
4. ഒഞ്ചിയം – 78.39
5. ചെക്യാട് – 74.83
6. പുറമേരി – 83.73
7. തൂണേരി – 78.41
8. വളയം – 79.6
9. വാണിമേല്‍ – 77.44
10. എടച്ചേരി – 80.34
11. നാദാപുരം – 76.64
12. കുന്നുമ്മല്‍ – 81.38
13. വേളം – 79.37
14. കായക്കൊടി – 79.8
15. കാവിലുംപാറ – 80.16
16. കുറ്റ്യാടി – 79.45
17. മരുതോങ്ങര – 84.86
18. നരിപ്പറ്റ – 80.08
19. അയഞ്ചേരി – 75.68
20. വില്ല്യാപ്പളളി – 77.79
21. മണിയൂര്‍- 83.22
22. തിരുവല്ലൂര്‍- 80.73
23. തുറയൂര്‍ – 80.3
24. കീഴരിയൂര്‍ – 85.17
25. തിക്കോടി- 76.9
26. മേപ്പയൂര്‍- 82.31
27. ചെറുവണ്ണൂര്‍- 84.06
28. നൊച്ചാട് – 83.84
29. ചെങ്ങറോത്ത് – 81.84
30. കായണ്ണ – 86.1
31. കൂത്താളി- 82.94
32. പേരാമ്പ്ര – 83.03
33. ചെക്കിട്ടപ്പാറ – 80.85
34. ബാലുശ്ശേരി – 83.32
35. നടുവണ്ണൂര്‍ – 81.27
36. കൊട്ടൂര്‍ – 84.02
37. ഉളേള്യരി – 85.24
38. ഉണ്ണിക്കുളം – 80.73
39. പനങ്ങാട് – 81.67
40. കൂരാച്ചൂണ്ട് – 73.56
41. ചേമഞ്ചേരി – 81.4
42. അരിക്കുളം – 84.59
43. മൂടാടി – 79.67
44. ചെങ്ങോട്ട്കാവ് – 81.59
45. അത്തോളി – 80.97
46. കക്കോടി – 83.06
47. ചേളന്നൂര്‍ – 83.03
48. കാക്കൂര്‍ – 83.17
49. നന്മണ്ട – 81.62
50. നരിക്കുനി – 83.17
51. തലക്കൂളത്തൂര്‍ – 83.81

52. തിരുമ്പാടി – 77.18
53. കൂടരഞ്ഞി – 78.6
54. കിഴക്കോത്ത് – 80.54
55. മടവൂര്‍ – 81.74
56. പുതുപ്പാടി – 80.95
57, താമരശ്ശേരി – 79.48
58. ഓമശ്ശേരി – 81.79
59. കട്ടിപ്പാറ – 84.88
60. കോടഞ്ചേരി – 75.35

61. കൊടിയത്തൂര്‍ – 84
62, കുരുവട്ടൂര്‍ – 83.34
63. മാവൂര്‍ – 82.92
64. കാരശ്ശേരി – 85.41
65. കുന്ദമംഗലം – 82.04
66. ചാത്തമംഗലം – 82.4
67. പെരുവയല്‍ – 83.82
68. പെരുമണ്ണ – 83.58
69. കടലുണ്ടി – 80.12
70. ഒളവണ്ണ – 81.92

 

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ താമരശ്ശേരി ന്യൂസിന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read