SHARE NEWS
താമരശേരി: ഗ്രാമീണ വായനശാല തേറ്റാമ്പുറം ഒക്ടോബര്‍ 2 ഗാന്ധിജയന്തി ആഘോഷത്തിന്റെ ഭാഗമായി പ്രസംഗമത്സരം സംഘടിപ്പിക്കുന്നു. ‘ഗാന്ധിയുടെ സ്മരണ’ എന്ന വിഷയത്തെ ആസ്പദമാക്കി പ്രസംഗ മത്സരവും മഹാത്മ ഗാന്ധിയുടെ ഫോട്ടോ അനാഛാദനവും നടക്കും. ഓണ്‍ലൈന്‍ പ്രസംഗ മത്സരമാണ് നടത്തുന്നത്. എല്‍പി, യുപി, ഹൈസ്കൂള്‍ വിഭാഗങ്ങളായിട്ടാണ് വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കേണ്ടത്.
മൂന്ന് മിനുട്ടുള്ള വീഡിയോ, പഠിക്കുന്ന ക്ലാസ് ചേര്‍ത്ത് എന്നിവ ചേര്‍ത്ത് സെപ്തംബര്‍ 29ന് മുന്‍പായി 9645456044, 9846386139 എന്ന വാട്ട്സ്ആപ്പ് നമ്പറുകളിലേക്ക് അയക്കണമെന്ന് ഭാരവാഹികള്‍ അറിയിച്ചു.