അടിവാരത്ത് 50 ഗ്രാം കഞ്ചാവുമായി ഒരാള്‍ അറസ്റ്റില്‍

By | Tuesday November 24th, 2020

SHARE NEWS

താമരശേരി: 50 ഗ്രാം കഞ്ചാവുമായി പുതുപ്പാടി സ്വദേശിയെ താമരശേരി എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. പുതുപ്പാടി പൊട്ടിക്കയ്യില്‍ തിയ്യകണ്ടി അഷ്റഫി(52)നെയാണ് താമരശ്ശേരി റേഞ്ച് എക്സൈസ് ഇന്‍സ്പെക്ടര്‍ എന്‍ കെ ഷാജിയുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. ഉച്ചക്ക് പന്ത്രണ്ടരയോടെ അടിവാരത്ത് നിന്നാണ് ഇയാള്‍ പിടിയിലായത്.

പ്രിവന്റീവ് ഓഫീസര്‍ എം അനില്‍കുമാര്‍, സിഇഒ മാരായ ടി വി നൗഷീര്‍, പി ജെ മനോജ്, എസ് സുജില്‍ എന്നിവരും എക്‌സൈസ് സംഘത്തിലുണ്ടായിരുന്നു. പ്രതിയെ താമരശ്ശേരി ജെഫ്സിഎം (ഒന്ന്) കോടതി മുമ്പാകെ ഹാജരാക്കി.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ താമരശ്ശേരി ന്യൂസിന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read