താമരശ്ശേരിയില്‍ വന്‍ കഞ്ചാവ് വേട്ട; 3 കിലോ കഞ്ചാവുമായി രണ്ടു പേര്‍ പിടിയില്‍

By | Monday March 1st, 2021

SHARE NEWS

താമരശ്ശേരി: മൂന്ന് കിലോഗ്രാം കഞ്ചാവുമായി രണ്ടുപേരെ താമരശ്ശേരി ഡിവൈഎസ്പി എന്‍ സി സന്തോഷ്‌കുമാര്‍, നാര്‍ക്കോട്ടിക് ഡിവൈഎസ്പി സുന്ദരന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടി. റൂറല്‍ എസ്.പി. ഡോ. എ ശ്രീനിവാസിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് വില്‍പ്പനയ്ക്കായി കൊണ്ടുപോകുകയായിരുന്നു കഞ്ചാവും പ്രതികളെയും പിടികൂടിയത്.

പെരുമ്പള്ളി അടിമാറിക്കല്‍ വീട്ടില്‍ ആബിദ് (35), പെരുമ്പള്ളി കെട്ടിന്റെ അകായില്‍ ഷമീര്‍ എന്ന ഷഹീര്‍ (40), എന്നിവരാണ് ഞായറാഴ്ച രാത്രി 10 മണിയോടെ എലോക്കര നിന്ന് താമരശ്ശേരി ഇന്‍സ്‌പെക്ടര്‍ മുഹമ്മദ് ഹനീഫ ,എസ്‌ഐ ശ്രീജേഷ്, ക്രൈംസ്‌കോഡ് എസ്‌ഐ മാരായ രാജീവ് ബാബു, സുരേഷ് വികെ,ബിജു പി എഎസ്‌ഐ ജയപ്രകാശ്, സിപിഒ മാരായ ബവീഷ്, ജിലു സെബാസ്റ്റ്യന്‍ എന്നിവരടങ്ങിയ സംഘം പിടികൂടിയത്.

എലോക്കരയില്‍ പൊലീസ് കൈകാണിച്ചെങ്കിലും നിര്‍ത്താതെപോയ കെഎല്‍ 57 8121 സ്‌കൂട്ടര്‍ പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. സ്‌കൂട്ടറിന്റെ സീറ്റിനടിയിലും, ഷമീറിന്റെ കൈവശം കവറില്‍ സൂക്ഷിച്ച നിലയിലുമായിരുന്നു കഞ്ചാവ്. പിടികൂടിയ കഞ്ചാവിന് ഒന്നര ലക്ഷം രൂപ വിലവരും. കാസര്‍കോട്, തമിഴ്‌നാടിലെ തേനി എന്നിവിടങ്ങളിലെ മൊത്ത കച്ചവടക്കാരില്‍ നിന്നും എത്തിക്കുന്ന കഞ്ചാവ് അടിവാരം, താമരശ്ശേരി, കൊടുവള്ളി, കോഴിക്കോട് എന്നിവിടങ്ങളിലെ കച്ചവടക്കാര്‍ക്കും സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കും വില്‍പ്പന നടത്തുന്നത് ആണ് പ്രതികളുടെ രീതി.

ആബിദ് ഒരു വര്‍ഷം മുമ്പ് നാല് കിലോ കഞ്ചാവുമായി താമരശ്ശേരി എക്‌സൈസ് പിടികൂടി രണ്ടു മാസം ജയിലില്‍ കഴിഞ്ഞതാണ്. വീണ്ടും 2021 ഫെബ്രുവരിയില്‍ 100 ഗ്രാം കഞ്ചാവുമായി എക്‌സൈസ് പിടികൂടിയെങ്കിലും അന്നുതന്നെ ജാമ്യത്തില്‍ ഇറങ്ങുകയായിരുന്നു. ആറുവര്‍ഷം മുമ്പ് ചന്ദന മരം മുറിച്ച് മോഷ്ടിച്ചതിന് കല്‍പ്പറ്റയിലും ചാരായം കടത്തിയതിന് വൈത്തിരിയിലും കേസുണ്ട്. സ്ഥിരമായി മയക്കുമരുന്ന് വില്‍പ്പന നടത്തിയിരുന്ന ആബിദിന്റെ പേരില്‍ നാട്ടുകാര്‍ പൊലീസിന് മാസ് പെറ്റീഷന്‍ നല്‍കിയിരുന്നു. ഷമീര്‍ ആദ്യമായാണ് പൊലീസ് പിടിയിലാകുന്നത്. താമരശ്ശേരി കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ താമരശ്ശേരി ന്യൂസിന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read