തത്സമയ ചിത്രംവരയില്‍ ഗിന്നസ് നേടി കാരശ്ശേരി സ്വദേശി എം. റോഷ്‌ന

By | Sunday August 1st, 2021

SHARE NEWS

താമരശ്ശേരി: തത്സമയ(ലൈവ്) ചിത്രരചനയില്‍ ഗിന്നസ് വേള്‍ഡ് റിക്കാര്‍ഡ് സ്വന്തമാക്കി കാരശ്ശേരി സ്വദേശിനിയായ വിദ്യാര്‍ത്ഥിനി എം. റോഷ്‌ന. ദുബായ് ഗ്ലോബല്‍ വില്ലേജിന്റെ 25-ാം സീസണോടനുബന്ധിച്ച് ഗ്ലോബല്‍ വില്ലേജ് അധികൃതര്‍ ഒരുക്കിയ 25 അന്താരാഷ്ട്ര പുരസ്‌കാരങ്ങള്‍ എന്ന പ്രഖ്യാപിത ഇനങ്ങളിലൊന്ന് കരസ്ഥമാക്കിയാണ് 19കാരിയായ റോഷ്‌ന ശ്രദ്ധേയയായത്. ഇത്തരമൊരു നേട്ടം കരസ്ഥമാക്കുന്ന ആദ്യ ഇന്ത്യക്കാരിയായി മാറിയിരിക്കുകയാണ് റോഷ്‌ന.
ഗ്ലോബല്‍ വില്ലേജില്‍ വിവിധ രാജ്യങ്ങള്‍ ഒരുക്കിയ പവലിയനുകള്‍ കാര്‍ട്ടുണ്‍ സ്‌കെച്ചിലൂടെ അവതരിപ്പിച്ചായിരുന്നു റോഷ്‌നയുടെ നേട്ടം. ഒരു കൊച്ചുകുട്ടി നമ്മുടെ ലോകരാജ്യങ്ങളുടെ അത്ഭുതങ്ങള്‍ ആസ്വദിക്കുന്നതാണ് ഈ കാര്‍ട്ടൂണ്‍ സ്ട്രിപ്പിന്റെ ഉള്ളടക്കം. എല്ലാ രാജ്യക്കാരുടെയും ഒത്തൊരുമിച്ചു കൊണ്ടുള്ള 404 മീറ്റര്‍ കാര്‍ട്ടൂണാണ് റോഷ്‌ന തയ്യാറാക്കിയത്. എം.ഇ.എസ്. കോളേജില്‍ ബിരുദ വിദ്യാര്‍ഥിനിയാണ് റോഷ്‌ന. ഗ്ലോബല്‍ വില്ലേജില്‍ ലോകത്തെ വിവിധ രാജ്യങ്ങള്‍ ഒരുക്കുന്ന പവലിയനുകളില്‍ അതാതു രാജ്യങ്ങളുടെ സംസ്‌കാരം,കല,ഭക്ഷണം,വസ്ത്രം, ഉത്പനങ്ങള്‍ തുടങ്ങിയവയാണ് പ്രദര്‍ശിപ്പിക്കുന്നത്. ഈ വൈവിധ്യമാണ് റോഷ്‌ന തന്റെ സര്‍ഗ സൃഷ്ടിക്കായി തെരഞ്ഞടുത്തത്. നാനൂറ് മീറ്ററിലധികം നീളമുള്ള കാന്‍വാസിലായിരുന്നു കലാ സഞ്ചാരം.
498 ഷീറ്റുകളിലായി വരച്ച സൃഷ്ടി രണ്ട് റീലുകളിലാക്കിയാണ് ഗിന്നസ് അധികാരികള്‍ക്ക് മുന്നില്‍ അവതരിപ്പിച്ചത്.
ലൈവ് കാരിക്കേച്ചറില്‍ വിദഗ്ധയായ റോഷ്‌ന 2015-ല്‍ ലോകത്തെ ഏറ്റവും വലിയ ‘ഇലക്ഷന്‍ പോസ്റ്റര്‍’ ഗിന്നസ് റിക്കാര്‍ഡിനായി ശ്രമിച്ചിരുന്നു. റോച്ചാര്‍ട്ട് എന്ന യുട്യുബ് ചാനല്‍ വഴി കാര്‍ട്ടൂണ്‍ ക്ലാസുകളും ഒരുക്കാറുണ്ട് ഈ ചിത്രകാരി. കോഴിക്കോട് സ്വദേശിയും കാര്‍ട്ടൂണിസ്റ്റുമായ എം. ദിലീഫിന്റെയും സിവില്‍ എന്‍ജിനീയര്‍ സുബൈദയുടെയും മകളാണ്. രഹ്ന, റെന, റയ എന്നിവര്‍ സഹോദരിമാരാണ്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ താമരശ്ശേരി ന്യൂസിന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read