കനത്ത മഴ: ചെങ്ങോടുമലയില്‍ മണ്ണിടിഞ്ഞു ഒരു കുടുംബത്തെ മാറ്റി താമസിപ്പിച്ചു

By | Saturday September 12th, 2020

SHARE NEWS

താമരശേരി: ചെങ്ങോടുമലയില്‍ കനത്ത മഴയില്‍ പാറ കഷ്ണങ്ങളും മണ്ണും ഇടിഞ്ഞതിനെ തുടര്‍ന്ന് ഒരു കുടുംബത്തെ മാറ്റി താമസിപ്പിച്ചു. അപകട ഭീഷണിയെ തുടര്‍ന്ന് പൂവ്വത്തും ചോലയില്‍ ദേവിയുടെ കുടുംബത്തെയാണ് ശനിയാഴ്ച്ച മാറ്റി താമസിപ്പിച്ചത്. 1984 ല്‍ വലിയ ഉരുള്‍ പൊട്ടലുണ്ടായ സ്ഥലത്തിനു സമീപത്താണ് ഇപ്പോള്‍ മണ്ണിടിഞ്ഞത്.

വലിയൊരു പാറകഷ്ണം മരത്തില്‍ തട്ടി നിന്നതുകൊണ്ടാണ് വലിയ അപകടം ഒഴിവായത്. ചെങ്ങോടുമലയില്‍ ക്വാറിക്ക് അനുമതി തേടിയ 12 ഏക്കറയില്‍ നിന്നും അധികം ദൂരത്തല്ല മണ്ണിടിഞ്ഞ സ്ഥലം. 84 ഉരുള്‍പൊട്ടലില്‍ പുറത്തു വന്ന പാറകഷ്ണങ്ങള്‍ ഏതു സമയത്തും താഴേക്ക് പതിക്കാവുന്ന അവസ്ഥയാണ്. ഇതിന് സമീപത്തായി 10 ാളം വീടുകളുണ്ട്. കഴിഞ്ഞ വര്‍ഷങ്ങളില്‍ കാലവര്‍ഷം ശക്തി പ്രാപിച്ചപ്പോള്‍ ഇവരെ മാറ്റി പാര്‍പ്പിച്ചതാണ്.

അതിനാല്‍ മഴ കനക്കുന്നതോടെ ഇവിടുത്തുകാര്‍ ആശങ്കയിലാണ്. ക്വാറി യാഥാര്‍ത്ഥ്യമായാലുണ്ടാവുന്ന സ്ഫോടനങ്ങള്‍ ഈ മേഖലക്ക് വലിയ ഭീഷണി ഉണ്ടാക്കും.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ താമരശ്ശേരി ന്യൂസിന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read