സി. മോയിന്‍കുട്ടി -ജീവകാരുണ്യ പ്രവര്‍ത്തനരംഗത്ത് സജീവമായ ജനപ്രതിനിധി

By | Monday November 9th, 2020

SHARE NEWS

താമരശ്ശേരി:
സി. മോയിന്‍കുട്ടിയുടെ നിര്യാണത്തോടെ നഷ്ടമാകുന്നത് ജീവകാരുണ്യ പ്രവര്‍ത്തനരംഗത്തും സജീവമായ ജനപ്രതിനിധിയെ. ബുദ്ധിപരമായി വെല്ലിവിളികള്‍ നേരിടുന്ന നൂറുകണക്കിന് കുട്ടികളുടെയും ഭിന്നശേഷിക്കാരുടെയും സംരക്ഷകനുമായിരുന്നു അദ്ദേഹം. കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളില്‍ വ്യാപിച്ചു കിടക്കുന്ന ലൗ ഷോര്‍ സ്ഥാപനങ്ങളുടെ സ്ഥാപകന്‍ കൂടിയായിരുന്നു സി. മോയിന്‍കുട്ടു. ലൗ ഷോര്‍ ഇന്‍സ്റ്റ്യൂട്ട് ഫോര്‍ മെന്റലി ചാലഞ്ച്ഡ് എന്ന സ്ഥാപനങ്ങളുടെ വര്‍ക്കിംഗ് ചെയര്‍മാനായി പ്രവര്‍ത്തിച്ചു വരികയായിരുന്നു അദ്ദേഹം. അറുന്നൂറോളം വിദ്യാര്‍ത്ഥികളാണ് ഈ സ്ഥാപനങ്ങളില്‍ നിലവിലുള്ളത്. കോഴിക്കോട് ജില്ലയിലെ പന്നിക്കോട് ആണ് ലൗ ഷോര്‍ സ്ഥാപനങ്ങളുടെ മാതൃസ്ഥാപനം പ്രവര്‍ത്തിച്ചു വരുന്നത്. 1999-ല്‍ പന്നിക്കോട് സ്വദേശി യു. മുഹമ്മദ് ഹാജി തന്റെ വീട്ടില്‍ രണ്ടു കുട്ടികളുമായി ആരംഭിച്ചതായിരുന്നു ഈ സ്ഥാപനം. കുട്ടികളുടെ എണ്ണം വര്‍ധിച്ചു വന്നതോടെ വീട്ടില്‍ നിന്ന് മാറ്റേണ്ട സാഹചര്യമുണ്ടായി. അന്നത്തെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന ഇ.ടി. മുഹമ്മദ് ബഷീര്‍ ഇതുവഴി യാത്ര ചെയ്യവെ ഈ സ്ഥാപനത്തെക്കുറിച്ച് അറിയുകയും സന്ദര്‍ശിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ നിര്‍ദ്ദേശപ്രകാരമാണ് സി. മോയിന്‍കുട്ടി ഒരു സ്ഥാപനം ആരംഭിക്കുന്നതിനു വേണ്ടി രംഗത്തിറങ്ങിയത്. 2002-ലാണ് ലൗ ഷോര്‍ എന്ന സ്ഥാപനം ആരംഭിക്കുന്നത്. ആരംഭ കാലം മുതല്‍ ലൗഷോര്‍ സ്ഥാപനങ്ങളുടെ വര്‍ക്കിംഗ് ചെയര്‍മാനായി പ്രവര്‍ത്തിച്ചു വരികയാണ് മോയിന്‍കുട്ടി.
എം.എല്‍.എ ആയ സമയത്തെ തിരക്കുകള്‍ക്കിടയിലും ഭിന്നശേഷിക്കാരായ ഈ കുട്ടികളുടെ സംരക്ഷണത്തിനും പുരോഗതിക്കുമായി പ്രവര്‍ത്തിക്കുന്നതിന് അദ്ദേഹം സമയം കണ്ടെത്തിയിരുന്നു. മലപ്പുറം ജില്ലയിലെ ഒതായി, എടവണ്ണപ്പാറ, വയനാട് ജില്ലയിലെ മേപ്പാടി, പൊഴുതന എന്നിവിടങ്ങളിലും ലൗഷോര്‍ സ്ഥാപനങ്ങള്‍ നല്ല നിലയില്‍ പ്രവര്‍ത്തിച്ചു വരുന്നു. കുട്ടികളുടെ പഠനം, ചികിത്സ, കൗണ്‍സിലിംഗ്, തൊഴില്‍ പരിശീലനം തുടങ്ങി എല്ലാ കാര്യങ്ങളും സൗജന്യമായാണ് നല്‍കി വരുന്നത്. ലൗഷോര്‍ ആവശ്യങ്ങള്‍ക്കായി സി. മോയിന്‍കുട്ടി , സെക്രട്ടറി യു.എ. മുനീര്‍ എന്നിവര്‍ നിരവധി തവണ ഗള്‍ഫ് നാടുകള്‍ പര്യടനം നടത്തിയിരുന്നു. പല മേഖലകളിലുുള്ള സഹായമനസ്‌ക്കരെ കണ്ടെത്തി സ്ഥാപനത്തിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാക്കുന്നതിന് അദ്ദേഹം പ്രത്യേകം ശ്രദ്ധയും താല്‍പ്പര്യവും കാണിച്ചിരുന്നു. ഏതു തിരക്കുകള്‍ക്കിടയിലും മാസത്തില്‍ മൂന്നും നാലും തവണ വിവിധ സ്ഥാപനങ്ങളിലെത്തി കുട്ടികളോടൊപ്പം സമയം ചെലവഴിക്കുന്നതിനായി അദ്ദേഹമെത്തിയിരുന്നു. താമരശ്ശേരി സി എച്ച് സെന്റര്‍ പ്രസിഡണ്ട് ആയി പ്രവര്‍ത്തിച്ചും ജീവകാരുണ്യരംഗത്ത് സജീവമായിരുന്നു നാട്ടുകാരുടെ പ്രിയങ്കരനാായ ബാപ്പുക്ക.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ താമരശ്ശേരി ന്യൂസിന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read