ഐഎന്‍എല്‍ നേതൃയോഗത്തില്‍ കൈയാങ്കളി; സംഘര്‍ഷം

By | Sunday July 25th, 2021

SHARE NEWS

കൊച്ചി: കൊച്ചിയില്‍ നടന്ന ഐഎന്‍എല്‍ നേതൃയോഗത്തില്‍ കൈയാങ്കളി. മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ പങ്കെടുത്ത യോഗത്തില്‍ രാവിലെ 11.30 ഓടെയാണ് സംഭവം. രണ്ട് വിഭാഗം പ്രവര്‍ത്തകര്‍ തമ്മില്‍ വാക്കേറ്റവും ഉന്തുതള്ളുമുണ്ടായി. യോഗം ചേര്‍ന്ന ഹോട്ടലിന് മുമ്പിലും പ്രവര്‍ത്തകര്‍ തമ്മില്‍ ഉന്തുംതള്ളുമുണ്ടായി.

യോഗത്തില്‍ പങ്കെടുത്ത രണ്ട് സെക്രട്ടറിയറ്റ് അംഗങ്ങളോട് നിങ്ങള്‍ ഏത് പാര്‍ട്ടിക്കാരാണെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി ചോദിച്ചതോടെയാണ് വാക്ക് തര്‍ക്കത്തിനിടയാക്കിയതെന്നാണ് വിവരം. കൂടുതല്‍ പൊലിസ് സ്ഥലത്തെത്തിയിട്ടുണ്ട്. സംസ്ഥാന സെക്രട്ടറിയെ പുറത്തിറക്കില്ലെന്ന് ഹോട്ടലിന് പുറത്ത് പ്രവര്‍ത്തകര്‍ നിലപാടെടുത്തതോടെ വീണ്ടും സംഘര്‍ഷമുണ്ടായി. ഇതോടെ പൊലിസ് ഇടപെട്ടാണ് കൂടുതല്‍ പ്രശ്‌നമില്ലാതെ പ്രവര്‍ത്തകരെ നീക്കിയത്.

സംസ്ഥാന പ്രസിഡന്റ് യോഗം പിരിച്ചുവിട്ടെന്ന് അറിയിച്ചെങ്കിലും പ്രവര്‍ത്തക സമിതി യോഗം തുടരുമെന്നാണ് ജനറല്‍ സെക്രട്ടറി മാധ്യമങ്ങളോട് പ്രതികരിച്ചത്. ഇരു വിഭാഗവും വൈകിട്ട് വാര്‍ത്താസമ്മേളനം വിളിക്കുമെന്നാണ് അറിയിച്ചത്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ താമരശ്ശേരി ന്യൂസിന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read