SHARE NEWS
കോഴിക്കോട്: സംസ്ഥാന കൈത്തറി വസ്ത്ര ഡയറക്ടറേറ്റ്, കോഴിക്കോട് ജില്ലാ വ്യവസായ കേന്ദ്രം, കോഴിക്കോട് ജില്ലാ കൈത്തറി വികസന സമിതി എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ഏപ്രില്‍ 13 വരെ വിഷു കൈത്തറി വിപണന മേള നടക്കും. കോഴിക്കോട് കോര്പ്പറേഷന് സ്റ്റേഡിയം കോമ്പൗണ്ടില്‍ രാവിലെ ഒന്‍പത് മുതല്‍ രാത്രി എട്ട് മണി വരെയാണ് മേള.
കൈത്തറി ഉല്പന്നങ്ങള്ക്ക് 20 ശതമാനം സര്‍ക്കാര്‍ റിബേറ്റ് നല്‍കും. ഓരോ 1000 രൂപയുടെ നെറ്റ് പര്‍ചെയ്സിനും നറുക്കെടുപ്പിലൂടെ മെഗാ സമ്മാനമായി ഒരു വാഷിംഗ് മെഷീന് നല്‍കും.