കാലവര്‍ഷം;ജില്ലയില്‍ ഒരാള്‍ മരിച്ചു, 45 വീടുകള്‍ക്ക് നാശം

By | Thursday July 15th, 2021

SHARE NEWS

കോഴിക്കോട്: കാലവര്‍ഷക്കെടുതിയില്‍ ജില്ലയില്‍ ഒരു മരണം. ശക്തമായ കാറ്റിലും മഴയിലും 45 വീടുകള്‍ ഭാഗികമായി തകര്‍ന്നു. താമരശേരി താലൂക്ക് പുതുപ്പാടി വില്ലേജില്‍ അടിവാരം പൊട്ടികൈ കൊച്ചുപറമ്പില്‍ സദാനന്ദന്റെ ഭാര്യ കനകമ്മ (72) വീടിനോട് ചേര്‍ന്നുള്ള മണ്‍തിട്ട ഇടിഞ്ഞുവീണാണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ 10.30 ഓടെയാണ് അപകടം.

കാറ്റിലും മഴയിലും മരങ്ങള്‍ വീണും മറ്റും താമരശേരി താലൂക്കില്‍ 16 വീടുകള്‍ക്കും കൊയിലാണ്ടി താലൂക്കില്‍ 29 വീടുകള്‍ക്കുമാണ്
ഭാഗിക നാശനഷ്ടം സംഭവിച്ചത്. കടല്‍ക്ഷോഭം രൂക്ഷമായ ഗോതീശ്വരം ബീച്ച് ഇറിഗേഷന്‍ വകുപ്പ് അധികൃതര്‍ സന്ദര്‍ശിച്ചു. ഗോതീശ്വരം ക്ഷേത്രത്തിന്റ തെക്കുഭാഗത്ത് രണ്ടു ദിവസമായി തുടരുന്ന കടല്‍ക്ഷോഭത്തിന് വ്യാഴാഴ്ച ഉച്ചയോടെ ശമനമുണ്ടായതായി അധികൃതര്‍ അറിയിച്ചു.

ദേശീയ പാതയില്‍ കുന്ദമംഗലം – കൊടുവള്ളി റോഡില്‍ കനത്ത മഴയെതുടര്‍ന്ന് മരം കടപുഴകി വീണ് വാഹന ഗതാഗതം തടസ്സപ്പെട്ടു. മുറിയനാലില്‍ വ്യാഴാഴ്ച വൈകീട്ട് 4:30 ഓടെയാണ് സംഭവം. റോഡിന് കുറുകെ മരം ആണ് വീണത്. ആര്‍ക്കും പരിക്കുകളില്ല.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ താമരശ്ശേരി ന്യൂസിന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read