കന്നൂട്ടിപ്പാറയില്‍ എല്‍പി സ്‌കൂള്‍ ഉദ്ഘാടനം ശനിയാഴ്ച 

By | Friday February 14th, 2020

SHARE NEWS


താമരശേരി: കട്ടിപ്പാറ ഗ്രാമപഞ്ചായത്തില്‍ കന്നൂട്ടിപ്പാറയില്‍ എയ്ഡഡ് എല്‍പി സ്‌കൂളായ ഐയുഎംന്റെ ഉദ്ഘാടനം ശനിയാഴ്ച വൈകുന്നേരം ഏഴിന് കാരാട്ട് റസാഖ് എംഎല്‍എ നിര്‍വ്വഹിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. കോഴിക്കോട് പുതിയറയില്‍ പ്രവര്‍ത്തിച്ചിരുന്ന സ്‌കൂളാണ് കന്നൂട്ടിപ്പാറയിലേക്ക് മാറ്റിസ്ഥാപിക്കുന്നത്.

സ്‌കൂള്‍ അഡ്മിഷന്‍ ഉദ്ഘാടനം കോഴിക്കോട് ഡിഡിഇ ഇ.പി. മിനി, ലൈബ്രറി ജില്ലാ പഞ്ചായത്തംഗം നജീബ് കാന്തപുരം, സ്മാര്‍ട്ട് റൂം പഞ്ചായത്ത് വൈസ് പ്രസിഡന്റ് നിധീഷ് കല്ലുള്ളത്തോട്, പൂന്തോട്ടം ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ബീന ജോര്‍ജ്ജ്, യൂണിഫോം വിതരണം ഡിഇഒ എന്‍. മുരളി, ലോഗോ പ്രകാശനം എഇഒ എന്‍.പി.മുഹമ്മദ് അബ്ബാസ്, ജൈവ പച്ചക്കറിത്തോട്ടം ബിപിഒ എം. മെഹറലി  എന്നിവര്‍  നിര്‍വഹിക്കും.

ഉദ്ഘാടനത്തോടനബുന്ധിച്ച് ഘോഷയാത്ര, രണ്ടു ദിവസങ്ങളില്‍ വിവിധ കലാപരിപാടികള്‍ എന്നിവയും നടക്കും. വാര്‍ത്ത സമ്മേളനത്തില്‍ ജനറല്‍ കണ്‍വീനര്‍ അബൂലൈസ് തേഞ്ഞിപ്പലം, ചെയര്‍മാന്‍ എ.കെ. അബൂബക്കര്‍ കുട്ടി, ട്രസ്റ്റ് സെക്രട്ടറി അബ്ദുള്ള മലയില്‍, പിടിഎ പ്രസിഡന്റ് കെ.കെ. അബ്ദു നിസാര്‍ എന്നിവര്‍ പങ്കെടുത്തു.

വീഡിയോ വാര്‍ത്ത കാണാം

 

English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ താമരശ്ശേരി ന്യൂസിന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read