കണ്ണൂര്‍ ചാലയില്‍ വാതക ടാങ്കര്‍ ലോറി മറിഞ്ഞു; രക്ഷാപ്രവര്‍ത്തനം തുടരുന്നു

By | Thursday May 6th, 2021

SHARE NEWS

കണ്ണൂര്‍: കണ്ണൂര്‍ ചാലയില്‍ വാതക ടാങ്കര്‍ ലോറി മറിഞ്ഞു. വാതക ചോര്‍ച്ചയുണ്ടന്ന് സംശയിക്കുന്നു. അപകടത്തില്‍ പരിക്കേറ്റ ഡ്രൈവറെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മംഗലാപുരത്ത് നിന്ന് വാതകവുമായി വന്ന ടാങ്കറാണ് തലശ്ശേരി ഭാഗത്തേക്ക് തിരിയുന്ന ഭാഗത്ത് അപകടത്തില്‍പ്പെട്ടത്.

പൊലിസും ഫയര്‍ ഫോഴ്‌സും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തുന്നു. അപകടമൊഴിവാക്കാന്‍ ടാങ്കറില്‍ വെള്ളം തളിക്കുന്നുണ്ട്. ഐഒസിയില്‍ നിന്ന് വിദഗ്ദരെത്തിയശേഷമായിരിക്കും തുടര്‍നടപടികള്‍. സമീപപ്രദേശങ്ങളില്‍ നിന്ന് ആളുകളെ മാറ്റുന്നുണ്ട്.

മുമ്പ് ടാങ്കര്‍ അപകടമുണ്ടായി 22 പേര്‍ മരിച്ച പ്രദേശത്തിനടുത്താണ് വീണ്ടും അപകടമുണ്ടായിരിക്കുന്നത്. ഉന്നത പൊലിസ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിട്ടുണ്ട്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ താമരശ്ശേരി ന്യൂസിന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read