SHARE NEWS
കട്ടിപ്പാറ: ഡല്‍ഹിയില്‍ നടക്കുന്ന കര്‍ഷക സമരത്തിന് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് കൊണ്ടും കട്ടിപ്പാറ പഞ്ചായത്തില്‍ വര്‍ദ്ധിച്ചുവരുന്ന വന്യമൃഗശല്യത്തിനെതിരെയും കട്ടിപ്പാറ വ്യാപാര ഭവന് ഓഡിറേറ്റിയത്തില് കര്‍ഷക സംഗമവും തുടര്‍ന്ന് കട്ടിപ്പാറ ടൗണില്‍ ദീപം തെളിയിച്ച് കര്‍ഷക സമരത്തിനു ഐക്യദാര്‍ഡ്യവും പ്രഖ്യാപിച്ചു.
യോഗത്തില്‍ കര്‍ഷക കൂട്ടായ്മ ചെയര്മാന് കെ.വി.സെബാസ്റ്റ്യന്‍ അദ്ധ്യക്ഷത വഹിച്ചു. കൊടുവള്ളി ബ്ലോക്ക് മെമ്പര്‍ നിധിഷ് കല്ലുള്ളതോട്. കട്ടിപ്പാറ ഗ്രാമപഞ്ചായത്ത് മെമ്പര്‍ ഷാഹിം ഹാജി, രാജുജോണ്‍ തുരുത്തിപള്ളി, ടി.പി. കേളപ്പന് മാസ്റ്റര്‍, സലിം പുല്ലടി, ജോഷി മണിമല, കുഞ്ഞാലി എന്‍.പി., ബെന്നി വളവനാനിക്കല്‍, പിയൂസ് നരിവേലില്‍ തുടങ്ങിയവര്‍ സംസാരിച്ചു.