ഉറക്കമില്ലാത്ത അഞ്ച്‌ ദിനങ്ങൾ കരിഞ്ചോലയെന്ന കണ്ണീർച്ചോല

By sojith koduvally | Tuesday June 19th, 2018

SHARE NEWS

 

 

താമരശേരി: അഞ്ച് ദിനങ്ങള്‍…വിവിധ വകുപ്പുകളിലായി നൂറുകണക്കിന് രക്ഷാപ്രവര്‍ത്തകര്‍…കൈമെയ് മറന്ന് വിശ്രമമില്ലാതെ സന്നദ്ധ പ്രവര്‍ത്തകരും നാട്ടുകാരും..നാടിനെ കണ്ണീരിലാഴ്ത്തിയ ദുരന്ത ഭൂമിയില്‍ ഇവര്‍ ഒറ്റകെട്ടായിരുന്നു…ഒരേ ലക്ഷ്യമായിരുന്നു.

തിങ്കളാഴ്ച വൈകുന്നേരം നാലരയോടെ കാണാതായ, അവസാനത്തെ ആളായ നഫീസയുടെ മൃതദേഹം കണ്ടെടുക്കുന്നത് വരെ രക്ഷാപ്രവര്‍ത്തനത്തിന്റെ നാളിത് വരെ കാണാത്ത മാതൃകക്കാണ് കരിഞ്ചോല മല സാക്ഷിയായത്. വന്‍ ശബ്ദത്തോടെ ഉരുള്‍പൊട്ടലില്‍ കല്ലും മണ്ണും ചെളിയും കൂറ്റന്‍ പാറക്കൂട്ടങ്ങളും വീടുകള്‍ക്ക് മുകളിലേക്ക് പതിച്ചപ്പോള്‍ അയല്‍വാസികളാണ് ആദ്യം ഓടിയെത്തിയത്.

തകര്‍ന്ന വീടിന്റെ സ്ലാബിനടിയില്‍ നിന്ന് രക്ഷിക്കണേയെന്ന നിലവിളി ഉയര്‍ന്ന് കേട്ടപ്പോള്‍ ജീവന്‍ പണയപ്പെടുത്തിയാണ് സ്ഥലത്തെത്തിയവര്‍ തകര്‍ന്ന വീടിനുള്ളിലേക്കിറങ്ങിയാണ് അപകടത്തില്‍പ്പെട്ട അബ്ദുല്‍സലീമിന്റെ കുടുംബത്തില്‍ മരിച്ച രണ്ട് കുട്ടികളെ ഒഴികെയുള്ളവരെ രക്ഷപ്പെടുത്തിയത്.

തകര്‍ന്നടിഞ്ഞ വീടിനുള്ളില്‍ നിന്നുള്ള ഫോണ്‍വിളിയുടെ അടിസ്ഥാനത്തില്‍ താമരശ്ശേരി എസ്‌ഐ എ സായൂജ്കുമാര്‍ സ്റ്റേഷനില്‍ ഉണ്ടായിരുന്ന പോലീസ്‌കാരനെയും കൂട്ടി കട്ടിപ്പാറയിലേക്ക് കുതിക്കുകയായിരുന്നു. കനത്ത മഴയേയും അവഗണിച്ച് രക്ഷാപ്രവര്‍ത്തനവും നടത്താന്‍ പോലീസിനായി. ഉരുള്‍പൊട്ടല്‍ സംഭവിച്ച ദിവസം മുതല്‍ അഞ്ച് ദിവസമായി പോലീസ് സേനയെ നയിച്ചത്് താമരശേരി ഡിവൈഎസ്പി പി സി സജീവന്‍, സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ടി എ അഗസ്റ്റിന്‍ എന്നിവരാണ്.

തങ്ങളുടെ വീടിന് മുകളിലേക്ക് മണ്ണ് വീണ് മണ്ണിനടിയിലായി രക്ഷിക്കണമെന്നാവശ്യപ്പെട്ട് 101 ലേക്ക് ഒരു സ്ത്രീ വിളിക്കുകയായിരുന്നു. കാള്‍ ലഭിച്ച ബീച്ച് ഫയര്‍സ്റ്റേഷനില്‍ നിന്നും ലഭിച്ച സന്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ദുരന്തഭൂമിയിലേക്ക് ആദ്യം എത്തിയതെന്ന് നരിക്കുനി ഫയര്‍സ്റ്റേഷനിലെ സേനാഅംഗങ്ങളായ അബ്ദുള്‍ ജലീല്‍, സി സിജിത്ത് എന്നിവര്‍ പറഞ്ഞു. രണ്ട് പേരും ചേര്‍ന്നാണ് കെട്ടിടാവശിഷ്ടങ്ങളില്‍ നിന്നും ബീമിനടിയില്‍പ്പെട്ട അബ്ദുല്‍ സലീമിന്റെ ഭാര്യ ഷെറീനയെ രക്ഷപ്പെടുത്തി. മകള്‍ വീടിനുള്ളില്‍ ഉണ്ടെന്ന് പറഞ്ഞതിനാല്‍ അവര്‍ക്ക് വേണ്ടി തിരച്ചില്‍ നടത്തുകയും ചെയ്തതായി ഇവര്‍ പറഞ്ഞു. ദുരന്ത ഭൂമിയില്‍ ജില്ലയിലെയും ജില്ലയ്ക്ക് പുറത്ത് നിന്നുമുള്ള 280-ലധികം ഫയര്‍ഫോഴ്സ് അംഗങ്ങള്‍ കര്‍മനിരതരായി രക്ഷാപ്രവര്‍ത്തനത്തിനും തിരച്ചിലിനും പങ്കാളികളായി.

താമരശേരി താഹസില്‍ദാര്‍ മുഹമ്മദ് റഫീഖിന്റെ വിശ്രമമില്ലാത്ത പ്രവര്‍ത്തനങ്ങള്‍ കട്ടിപ്പാറയിലെ റവന്യു വകുപ്പിന്റെ പ്രവര്‍ത്തനം എണ്ണയിട്ട യന്ത്രംപോലെയായി. രക്ഷാ പ്രവര്‍ത്തനങ്ങള്‍ ഏകോപിച്ചതും ദുരിതാശ്വാസ ക്യാമ്പിന് നേതൃത്വം നല്‍കിയതും താമരശേരി താലൂക്ക് ഓഫീസിലെ ഉദ്യോഗസ്ഥരാണ്. ഡെപ്യൂട്ടി തഹസില്‍ദാര്‍ കെ ഷിബു, കട്ടിപ്പാറ വില്ലേജ് ഓഫീസര്‍ സുരേഷ് കുമാര്‍, സ്പെഷ്യല്‍ വില്ലേജ് ഓഫീസര്‍ അജീഷ് കുമാര്‍, വില്ലേജ് ഫീല്‍ഡ് ഓഫീസര്‍ എല്‍ദോ, ക്ലാര്‍ക്ക്മാരായ ആര്‍ ആര്‍ വിനോദ്, രാകേഷ് കുമാര്‍, ജഗനാഥന്‍, സനല്‍കുമാര്‍, ഷിഹാബുദ്ദീന്‍, ലിജീഷ്, ഡ്രൈവര്‍ സുനില്‍ എന്നിവരടങ്ങിയ സംഘമാണ് ദുരന്ത ഭൂമിയിലും ക്യാമ്പിലും തഹസില്‍ദാറിന് കൈതാങ്ങായി നിന്നത്.

10 സന്നദ്ധ സംഘടനകളിലെ 185 സന്നദ്ധപ്രവര്‍ത്തകരാണ് ദുരന്തഭൂമിയില്‍ വിശ്രമമില്ലാതെ നിസ്വാര്‍ഥ സേവനം നടത്തിയത്. രക്ഷാപ്രവര്‍ത്തനത്തിനൊപ്പം തന്നെ ദുരിതാശ്വാസ ക്യാമ്പുകളിലും സന്നദ്ധപ്രവര്‍ത്തകരും നാട്ടുകാരും അക്ഷീണം പ്രയത്‌നിച്ചു. ക്യാമ്പുകളില്‍ ആയുര്‍വേദം, അലോപ്പതി, ഹോമിയോ ഡോക്ടര്‍മാരുടെ സേവനവും മികച്ചു നിന്നു. ഡോ. കെ കെ പ്രവീണ്‍, ഡോ. കേശവനുണ്ണി, ഡോ. സമദ് എന്നിവരാണ്.

താമരശേരി: അഞ്ച് ദിനങ്ങള്‍…വിവിധ വകുപ്പുകളിലായി നൂറുകണക്കിന് രക്ഷാപ്രവര്‍ത്തകര്‍…കൈമെയ് മറന്ന് വിശ്രമമില്ലാതെ സന്നദ്ധ പ്രവര്‍ത്തകരും നാട്ടുകാരും..നാടിനെ കണ്ണീരിലാഴ്ത്തിയ ദുരന്ത ഭൂമിയില്‍ ഇവര്‍ ഒറ്റകെട്ടായിരുന്നു…ഒരേ ലക്ഷ്യമായിരുന്നു. തിങ്കളാഴ്ച വൈകുന്നേരം നാലരയോടെ കാണാതായ, അവസാനത്തെ ആളായ നഫീസയുടെ മൃതദേഹം കണ്ടെടുക്കുന്നത് വരെ രക്ഷാപ്രവര്‍ത്തനത്തിന്റെ നാളിത് വരെ കാണാത്ത മാതൃകക്കാണ് കരിഞ്ചോല മല സാക്ഷിയായത്. വന്‍ ശബ്ദത്തോടെ ഉരുള്‍പൊട്ടലില്‍ കല്ലും മണ്ണും ചെളിയും കൂറ്റന്‍ പാറക്കൂട്ടങ്ങളും വീടുകള്‍ക്ക് മുകളിലേക്ക് പതിച്ചപ്പോള്‍ അയല്‍വാസികളാണ് ആദ്യം ഓടിയെത്തിയത്.

തകര്‍ന്ന വീടിന്റെ സ്ലാബിനടിയില്‍ നിന്ന് രക്ഷിക്കണേയെന്ന നിലവിളി ഉയര്‍ന്ന് കേട്ടപ്പോള്‍ ജീവന്‍ പണയപ്പെടുത്തിയാണ് സ്ഥലത്തെത്തിയവര്‍ തകര്‍ന്ന വീടിനുള്ളിലേക്കിറങ്ങിയാണ് അപകടത്തില്‍പ്പെട്ട അബ്ദുല്‍സലീമിന്റെ കുടുംബത്തില്‍ മരിച്ച രണ്ട് കുട്ടികളെ ഒഴികെയുള്ളവരെ രക്ഷപ്പെടുത്തിയത്.തകര്‍ന്നടിഞ്ഞ വീടിനുള്ളില്‍ നിന്നുള്ള ഫോണ്‍വിളിയുടെ അടിസ്ഥാനത്തില്‍ താമരശ്ശേരി എസ്‌ഐ എ സായൂജ്കുമാര്‍ സ്റ്റേഷനില്‍ ഉണ്ടായിരുന്ന പോലീസ്‌കാരനെയും കൂട്ടി കട്ടിപ്പാറയിലേക്ക് കുതിക്കുകയായിരുന്നു. കനത്ത മഴയേയും അവഗണിച്ച് രക്ഷാപ്രവര്‍ത്തനവും നടത്താന്‍ പോലീസിനായി. ഉരുള്‍പൊട്ടല്‍ സംഭവിച്ച ദിവസം മുതല്‍ അഞ്ച് ദിവസമായി പോലീസ് സേനയെ നയിച്ചത്് താമരശേരി ഡിവൈഎസ്പി പി സി സജീവന്‍, സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ടി എ അഗസ്റ്റിന്‍ എന്നിവരാണ്

തങ്ങളുടെ വീടിന് മുകളിലേക്ക് മണ്ണ് വീണ് മണ്ണിനടിയിലായി രക്ഷിക്കണമെന്നാവശ്യപ്പെട്ട് 101 ലേക്ക് ഒരു സ്ത്രീ വിളിക്കുകയായിരുന്നു. കാള്‍ ലഭിച്ച ബീച്ച് ഫയര്‍സ്റ്റേഷനില്‍ നിന്നും ലഭിച്ച സന്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ദുരന്തഭൂമിയിലേക്ക് ആദ്യം എത്തിയതെന്ന് നരിക്കുനി ഫയര്‍സ്റ്റേഷനിലെ സേനാഅംഗങ്ങളായ അബ്ദുള്‍ ജലീല്‍, സി സിജിത്ത് എന്നിവര്‍ പറഞ്ഞു. രണ്ട് പേരും ചേര്‍ന്നാണ് കെട്ടിടാവശിഷ്ടങ്ങളില്‍ നിന്നും ബീമിനടിയില്‍പ്പെട്ട അബ്ദുല്‍ സലീമിന്റെ ഭാര്യ ഷെറീനയെ രക്ഷപ്പെടുത്തി. മകള്‍ വീടിനുള്ളില്‍ ഉണ്ടെന്ന് പറഞ്ഞതിനാല്‍ അവര്‍ക്ക് വേണ്ടി തിരച്ചില്‍ നടത്തുകയും ചെയ്തതായി ഇവര്‍ പറഞ്ഞു. ദുരന്ത ഭൂമിയില്‍ ജില്ലയിലെയും ജില്ലയ്ക്ക് പുറത്ത് നിന്നുമുള്ള 280-ലധികം ഫയര്‍ഫോഴ്സ് അംഗങ്ങള്‍ കര്‍മനിരതരായി രക്ഷാപ്രവര്‍ത്തനത്തിനും തിരച്ചിലിനും പങ്കാളികളായി.

താമരശേരി താഹസില്‍ദാര്‍ മുഹമ്മദ് റഫീഖിന്റെ വിശ്രമമില്ലാത്ത പ്രവര്‍ത്തനങ്ങള്‍ കട്ടിപ്പാറയിലെ റവന്യു വകുപ്പിന്റെ പ്രവര്‍ത്തനം എണ്ണയിട്ട യന്ത്രംപോലെയായി. രക്ഷാ പ്രവര്‍ത്തനങ്ങള്‍ ഏകോപിച്ചതും ദുരിതാശ്വാസ ക്യാമ്പിന് നേതൃത്വം നല്‍കിയതും താമരശേരി താലൂക്ക് ഓഫീസിലെ ഉദ്യോഗസ്ഥരാണ്. ഡെപ്യൂട്ടി തഹസില്‍ദാര്‍ കെ ഷിബു, കട്ടിപ്പാറ വില്ലേജ് ഓഫീസര്‍ സുരേഷ് കുമാര്‍, സ്പെഷ്യല്‍ വില്ലേജ് ഓഫീസര്‍ അജീഷ് കുമാര്‍, വില്ലേജ് ഫീല്‍ഡ് ഓഫീസര്‍ എല്‍ദോ, ക്ലാര്‍ക്ക്മാരായ ആര്‍ ആര്‍ വിനോദ്, രാകേഷ് കുമാര്‍, ജഗനാഥന്‍, സനല്‍കുമാര്‍, ഷിഹാബുദ്ദീന്‍, ലിജീഷ്, ഡ്രൈവര്‍ സുനില്‍ എന്നിവരടങ്ങിയ സംഘമാണ് ദുരന്ത ഭൂമിയിലും ക്യാമ്പിലും തഹസില്‍ദാറിന് കൈതാങ്ങായി നിന്നത്.

10 സന്നദ്ധ സംഘടനകളിലെ 185 സന്നദ്ധപ്രവര്‍ത്തകരാണ് ദുരന്തഭൂമിയില്‍ വിശ്രമമില്ലാതെ നിസ്വാര്‍ഥ സേവനം നടത്തിയത്. രക്ഷാപ്രവര്‍ത്തനത്തിനൊപ്പം തന്നെ ദുരിതാശ്വാസ ക്യാമ്പുകളിലും സന്നദ്ധപ്രവര്‍ത്തകരും നാട്ടുകാരും അക്ഷീണം പ്രയത്‌നിച്ചു. ക്യാമ്പുകളില്‍ ആയുര്‍വേദം, അലോപ്പതി, ഹോമിയോ ഡോക്ടര്‍മാരുടെ സേവനവും മികച്ചു നിന്നു. ഡോ. കെ കെ പ്രവീണ്‍, ഡോ. കേശവനുണ്ണി, ഡോ. സമദ്

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ താമരശ്ശേരി ന്യൂസിന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read