കൊവിഡ് പ്രതിരോധത്തിന് മുഖ്യപരിഗണന, നികുതി വര്‍ദ്ധനവില്ലാതെ ബാലഗോപാലന്റെ പ്രഥമബജറ്റ്

By | Friday June 4th, 2021

SHARE NEWS

തിരുവനന്തപുരം:
കൊവിഡ് മഹാവ്യാധി പ്രതിരോധത്തിന് മുഖ്യപരിഗണന നല്‍കി രണ്ടാം പിണറായി സര്‍ക്കാരിന്റെ ആദ്യ ബജറ്റ് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ നിയമസഭയില്‍ അവതരിപ്പിച്ചു. കൊവിഡ് പ്രതിസന്ധി നേരിടാന്‍ 20,000 കോടിയുടെ രണ്ടാം പാക്കേജ് പ്രഖ്യാപിച്ചു, 8000 കോടി നേരിട്ട് ജനങ്ങളിലേക്ക് എത്തിക്കാന്‍ പദ്ധതി. ഉപജീവനം പ്രതിസന്ധിയിലായവര്‍ക്ക് നേരിട്ട് പണം എത്തിക്കുന്നത് 8,900 കോടി ചെലവഴിക്കും. കൊവിഡ് സാഹചര്യത്തില്‍ പുതിയ നികുതികളില്ല. നികുതി ഒറ്റത്തവണ തീര്‍പ്പാക്കല്‍ തുടരും.
ആരോഗ്യ അടിയന്തിരാവസ്ഥ നേരിടാന്‍ 2500 കോടി രൂപയും 18 വയസ്സിന് മുകളിലുള്ളവര്‍ക്ക് സൗജന്യ വാക്‌സിന്‍ ലഭ്യമാക്കാന്‍ 1000 കോടി രൂപയും മാറ്റിവെക്കും. സര്‍ക്കാരിന്റെ ചെലവിലാണെങ്കിലും എല്ലാവര്‍ക്കും സൗജന്യ വാക്‌സിന്‍ ഉടന്‍ ലഭ്യമാക്കും.

പകര്‍ച്ച വ്യാധികള്‍ തടയുന്നതിനായി മെഡിക്കല്‍ കോളേജുകളില്‍ പ്രത്യേക ബ്ലോക്കുകള്‍ തുടങ്ങും. സിഎച്ച്‌സി, പിഎച്ച്‌സികളില്‍ 10 ഐസൊലേഷന്‍ കിടക്കകള്‍ സ്ഥാപിക്കും. വാക്‌സിന്‍ വിതരണ കേന്ദ്രത്തിന് പത്ത്‌കോടി അനുവദിക്കും. ലൈഫ് സയന്‍സ് പാര്‍ക്കില്‍ വാക്‌സില്‍ ഉല്‍പാദന യൂണിറ്റുകള്‍, വാക്‌സിന്‍ ഗവേഷണത്തിന് പദ്ധതിയുണ്ടാക്കും. പ്രാഥമിക സഹകരണ സംഘങ്ങള്‍ക്ക് 2000 കോടി രൂപ വായ്പ നല്‍കും. തീരദേശ സംരക്ഷണത്തിന് പരമ്പരാഗത രീതിക്ക് പകരം ആധുനിക മാര്‍ഗങ്ങള്‍ സ്വീകരിക്കും.
തൊഴില്‍ സംരംഭങ്ങള്‍ക്ക് 1600 കോടി രൂപ വായ്പ നല്‍കും. കേരള ബാങ്ക് വഴി കുറഞ്ഞ പലിശക്ക് കാര്‍ഷിക വായ്പയും കൃഷിക്കാര്‍ക്ക് 4 ശതമാനം പലിശ നിരക്കില്‍ 5 ലക്ഷം വരെ വായ്പയും നല്‍കും.
തീരദേശത്ത് അടിസ്ഥാന സൗകര്യവികസനത്തിനും തീരസംരക്ഷണത്തിനും 5300 കോടി ചെലവഴിക്കും. ആദ്യഘട്ടത്തില്‍ കിഫ്ബിയില്‍നിന്ന് 1500 കോടി ഇതിനായി മാറ്റിവെയ്ക്കും. കൃഷിഭവനുകള്‍ സ്മാര്‍ട്ട് ആക്കാന്‍ ആദ്യഘട്ടമായി 10 കോടി അനുവദിക്കും. കുടംബശ്രീക്ക് ആയിരം കോടിയുടെ വായ്പാ പദ്ധതി നടപ്പാക്കും.

കൊവിഡാനനന്തര ലോകത്തിനനുസരിച്ച് കേരളത്തെ മാറ്റിയെടുക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് ധനമന്ത്രി പറഞ്ഞു. മുന്‍ ധനമന്ത്രി തോമസ് ഐസകിന്റെ സമഗ്ര ബജറ്റിന്റെ തുടര്‍ച്ചയാണിത്. പ്രകടനപത്രികയിലെ പ്രഖ്യാപനങ്ങള്‍ നടപ്പാക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും ബാലഗോപാല്‍ പറഞ്ഞു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ താമരശ്ശേരി ന്യൂസിന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read