മരിച്ചവർ ഒത്തു ചേർന്ന് പ്രതിഷേധിച്ചു : ആവശ്യം പെൻഷൻ തുക

By | Saturday September 1st, 2018

SHARE NEWS

കോഴിക്കോട് ജില്ലയിലെ കിഴക്കോത്ത് പഞ്ചായത്തില്‍ ഇന്നലെ മരണപ്പെട്ടവർ ഒത്തു ചേർന്നു. വാർത്ത ആദ്യം കേൾക്കുന്നവർക്ക് അത്ഭുതം തോന്നിയേക്കാം പക്ഷെ ഇത് യാഥാർത്ഥ്യമാണ്. മരിച്ചവരുടെ സംഗമത്തിനാണ് ഇന്നലെ കിഴക്കോത്ത് പഞ്ചായത്ത് സാക്ഷ്യം വഹിച്ചത്. 175 പേരാണ് സർക്കാർ പെൻഷൻ ലഭിക്കാനുള്ള പട്ടികയിൽ പഞ്ചായത്തിൽ മരണപ്പെട്ടതായി കാണിച്ചു കൊണ്ട് രേഖപ്പെടുത്തിയിരിക്കുന്നത്.

എന്നാൽ ഇവർ ജീവനോടെ ഉണ്ടെന്നും ഇത്തരം തെറ്റായ തീരുമാനങ്ങൾ തിരുത്തണമെന്നും ആവിശ്യമുന്നയിച്ചാണ് ഒത്തു ചേരൽ. വർഷങ്ങളായി പരാതിക്കാർക്ക് പെൻഷൻ ലഭിക്കുന്നില്ല അന്വേഷിച്ചു ചെന്നപ്പോൾ ആണ് മരണപ്പെട്ടു പോയവരാണ് എന്ന് രേഖപ്പെടുത്തിയത് അറിഞ്ഞത്. സ്വന്തം മരണ വർത്തയറിഞ്ഞു ഞെട്ടി തരിച്ചു ഇരിക്കുകയാണ് ചിലർ.

ഞങ്ങള്‍ മരിച്ചിട്ടില്ലെന്നും തുടര്‍ന്നും പെന്‍ഷന്‍ ലഭിക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നുമാണ് ഇവര്‍ ആവശ്യപ്പെട്ടുന്നത്. വാര്‍ധക്യകാല-വിധവാ -വികലാംഗ-കര്‍ഷക തൊഴിലാളി പെന്‍ഷന്‍ എന്നിവയാണ് മുടങ്ങിയിരിക്കുന്നത്. പെന്‍ഷന്‍ നിഷേധിച്ച അര്‍ഹരായ മുഴുവന്‍ പേര്‍ക്കും തുടര്‍ന്നും പെന്‍ഷന്‍ ലഭിക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് കിഴക്കോത്ത് ഗ്രാമ പഞ്ചായത്ത് ആവശ്യപ്പെട്ടു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ താമരശ്ശേരി ന്യൂസിന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read